SPARK സോഫ്റ്റ്‌വെയറിലൂടെ Non-Gazetted (NGO) തസ്തികയിൽ നിന്ന് Gazetted (SDO) തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്ന ജീവനക്കാരുടെ രേഖകൾ ഓൺലൈനായി AG-യ്ക്ക് സമർപ്പിക്കുന്നതിനുള്ള ട്യൂട്ടോറിയൽ താഴെ നൽകുന്നു. 05.03.2026 ലെ G.O.(P)No.38/2026/FIN ഓർഡർ പ്രകാരമാണ് ഈ പുതിയ സംവിധാനം SPARK-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ സംവിധാനം ഒരേ ഓഫീസിലെ പ്രൊമോഷനുകൾക്കും ട്രാൻസ്ഫറോട് കൂടിയ പ്രൊമോഷനുകൾക്കും ഒരുപോലെ ബാധകമാണ്.
### Step 1: പ്രൊമോഷൻ ഓർഡർ ചേർക്കുക (Insertion of Promotion Order)
ആദ്യപടിയായി പ്രൊമോഷൻ സംബന്ധിച്ച വിവരങ്ങൾ SPARK-ൽ എന്റർ ചെയ്യണം.
Service Matters -> Promotion/Grade/Reversion -> Enter Promotion order details (Non Gazetted).
* ഇവിടെ പ്രൊമോഷൻ ഓർഡർ ടൈപ്പ്, ഓർഡർ നമ്പർ, തീയതി, പുതിയ ഡെസിഗ്നേഷൻ, PEN തുടങ്ങിയ എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിക്കുക.
* വിവരങ്ങൾ നൽകിയ ശേഷം 'Insert' ക്ലിക്ക് ചെയ്ത്, അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ പരിശോധിച്ച് 'Confirm' ബട്ടൺ ക്ലിക്ക് ചെയ്യുക.
### Step 2: ഡ്യൂട്ടിയിൽ നിന്ന് റിലീവ് ചെയ്യുക (Relieving on Promotion)
പ്രൊമോഷൻ ലഭിച്ച ജീവനക്കാരനെ നിലവിലെ ഓഫീസിൽ നിന്ന് റിലീവ് ചെയ്യണം.
Service Matters -> Promotion/Grade/Reversion -> Relieve on promotion with Transfer.
* റിലീവിംഗ് തീയതി, ഓർഡർ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം DDO ലോഗിൻ വഴി 'Confirm and update data' ക്ലിക്ക് ചെയ്യുക.
* **ശ്രദ്ധിക്കുക:** ജീവനക്കാരന്റെ സ്കാൻ ചെയ്ത സർവീസ് ബുക്ക് (Scanned Service Book) അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് റിലീവ് ചെയ്യുന്ന സമയത്ത് സിസ്റ്റം പരിശോധിക്കും. ഇല്ലെങ്കിൽ, **Service Matters -> Scanned Service Book -> Upload Scanned Service Book** എന്ന മെനു വഴി DDO അത് അപ്‌ലോഡ് ചെയ്ത് Service Matters->Scanned Service
Book->Verify Scanned SB ഓപ്ഷന്‍ വഴി ആയത് DDO വെരിഫൈ ചെയ്യേണ്ടതാണ്.
### Step 3: പുതിയ ഓഫീസിൽ ജോയിൻ ചെയ്യുക (Join on Promotion)
പുതിയ ഓഫീസിലെ (അല്ലെങ്കിൽ അതേ ഓഫീസിലെ പുതിയ തസ്തികയിലെ) ജോയിനിംഗ് വിവരങ്ങൾ രേഖപ്പെടുത്തുക.
Service Matters -> Promotion/Grade/Reversion -> Join on Promotion with Transfer.
* ഈ പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ജീവനക്കാരിൽ നിന്നും പ്രൊമോഷൻ ലഭിച്ച വ്യക്തിയെ തിരഞ്ഞെടുക്കുക. തുടർന്ന് പുതിയ ഓഫീസിൽ ജോയിൻ ചെയ്ത തീയതി, ബിൽ ടൈപ്പ് തുടങ്ങിയവ നൽകി 'Confirm' ക്ലിക്ക് ചെയ്യുക.
### Step 4: പാര്‍ട്ട് സാലറി പ്രോസസ് ചെയ്യുക (Part salary from the Relieved Office)
ജീവനക്കാരൻ പുതിയ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ, റിലീവ് ചെയ്ത പഴയ ഓഫീസിൽ നിന്നും പാര്‍ട്ട് സാലറി പ്രോസസ് ചെയ്തു നല്‍കണം
Salary Matters->Processing->Salary-
>Monthly Salary processing.
### Step 5: LPC ജനറേറ്റ് ചെയ്യുക (Generate LPC)
ജീവനക്കാരൻ പുതിയ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ, റിലീവ് ചെയ്ത പഴയ ഓഫീസിൽ നിന്നും LPC ജനറേറ്റ് ചെയ്യണം.
Salary Matters -> Other reports -> LPC.
* ഓഫീസും റിലീവ് ചെയ്ത മാസവും വർഷവും നൽകി 'GO' ക്ലിക്ക് ചെയ്യുക.
* ലിസ്റ്റിൽ നിന്നും ജീവനക്കാരനെ തിരഞ്ഞെടുക്കുമ്പോൾ റിലീവിംഗ് തീയതി തനിയെ വരും. അതിനുശേഷം 'Generate' ക്ലിക്ക് ചെയ്ത് LPC തയ്യാറാക്കാം.
### Step 6: AG-യ്ക്ക് വിവരങ്ങൾ കൈമാറുക (NGO to SDO Promotion Intimation to AG)
ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഇതാണ്. പ്രൊമോഷൻ ലഭിച്ച വിവരവും അനുബന്ധ രേഖകളും AG-യ്ക്ക് ഓൺലൈനായി സമർപ്പിക്കണം.
Service Matters -> Promotion/Grade/reversion -> NGO to SDO Promotion Intimation to AG.
* ഈ പേജിൽ പുതിയ ഓഫീസിൽ ജോയിൻ ചെയ്ത തീയതി എന്റർ ചെയ്യേണ്ടതുണ്ട്.
* **നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:** പ്രൊമോഷൻ ഓർഡർ, റിലീവിംഗ് ഓർഡർ, ജോയിനിംഗ് റിപ്പോർട്ട്, ജോയിനിംഗ് CTC, കൂടാതെ LPC എന്നിവ ഇവിടെ അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്.
### Step 6: ഡിജിറ്റൽ സിഗ്നേച്ചർ വഴിയുള്ള സമർപ്പണം
* രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം "Digitally signed CTC" ക്ലിക്ക് ചെയ്യുമ്പോൾ DSC ടോക്കൺ പാസ്‌വേഡ് നൽകാൻ സിസ്റ്റം ആവശ്യപ്പെടും. ഈ പേജിൽ XML സൈനിംഗ് ഉള്ളതുകൊണ്ട് ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമാണ്.
* സൈൻ ചെയ്തു കഴിയുന്നതോടെ ജീവനക്കാരന്റെ സർവീസ് ബുക്ക് ഓൺലൈനായി AG-യ്ക്ക് ട്രാൻസ്ഫർ ആകും.
* വിവരങ്ങൾ AG-യ്ക്ക് ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ DDO-യ്ക്ക് ഒരു ഇന്റിമേഷൻ മെസ്സേജ് ലഭിക്കുന്നതാണ്.
**പ്രധാന കുറിപ്പ്:** 01.04.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രൊമോഷനുകൾക്ക് മാത്രമാണ് സോഫ്റ്റ്‌വെയറിലെ ഈ പുതിയ സംവിധാനം ബാധകമാകുന്നത്.
Online provision in SPARK for submission of CTC/RTC upon promotion of Non Gazetted Employees to Gazetted Officers - Introduced - Orders Issued
No comments:
Post a Comment