Non-Gazetted (NGO) തസ്തികയിൽ നിന്ന് Gazetted (SDO) തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്ന ജീവനക്കാരുടെ രേഖകൾ ഓൺലൈനായി AG-യ്ക്ക് സമർപ്പിക്കുന്നതിനുള്ള മൊഡ്യൂൾ സ്പാർക്കിൽ എനേബിള് ആയിട്ടുണ്ട്.
G.O.(P)No.38/2026/FIN തീയതി : 05.03.2026
ഈ സംവിധാനം ഒരേ ഓഫീസിലെ പ്രൊമോഷനുകൾക്കും ട്രാൻസ്ഫറോട് കൂടിയ പ്രൊമോഷനുകൾക്കും ഒരുപോലെ ബാധകമാണ്.
Step 1: പ്രൊമോഷൻ ഓർഡർ ചേർക്കുക (Insertion of Promotion Order)ആദ്യപടിയായി പ്രൊമോഷൻ സംബന്ധിച്ച വിവരങ്ങൾ SPARK-ൽ എന്റർ ചെയ്യണം.
Service Matters -> Promotion/Grade/Reversion -> Enter Promotion order details (Non Gazetted).
ഇവിടെ പ്രൊമോഷൻ ഓർഡർ ടൈപ്പ്, ഓർഡർ നമ്പർ, തീയതി, പുതിയ ഡെസിഗ്നേഷൻ, PEN തുടങ്ങിയ എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിക്കുക.
വിവരങ്ങൾ നൽകിയ ശേഷം 'Insert' ക്ലിക്ക് ചെയ്ത്, അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ പരിശോധിച്ച് 'Confirm' ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 2: ഡ്യൂട്ടിയിൽ നിന്ന് റിലീവ് ചെയ്യുക (Relieving on Promotion)പ്രൊമോഷൻ ലഭിച്ച ജീവനക്കാരനെ നിലവിലെ ഓഫീസിൽ നിന്ന് റിലീവ് ചെയ്യണം.
Service Matters -> Promotion/Grade/Reversion -> Relieve on promotion with Transfer.
റിലീവിംഗ് തീയതി, ഓർഡർ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം DDO ലോഗിൻ വഴി 'Confirm and update data' ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: ജീവനക്കാരന്റെ സ്കാൻ ചെയ്ത സർവീസ് ബുക്ക് (Scanned Service Book) അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് റിലീവ് ചെയ്യുന്ന സമയത്ത് സിസ്റ്റം പരിശോധിക്കും. ഇല്ലെങ്കിൽ, **Service Matters -> Scanned Service Book -> Upload Scanned Service Book** എന്ന മെനു വഴി DDO അത് അപ്‌ലോഡ് ചെയ്ത് Service Matters->Scanned Service Book->Verify Scanned SB ഓപ്ഷന് വഴി ആയത് DDO വെരിഫൈ ചെയ്യേണ്ടതാണ്.
Step 3: പുതിയ ഓഫീസിൽ ജോയിൻ ചെയ്യുക (Join on Promotion)പുതിയ ഓഫീസിലെ (അല്ലെങ്കിൽ അതേ ഓഫീസിലെ പുതിയ തസ്തികയിലെ) ജോയിനിംഗ് വിവരങ്ങൾ രേഖപ്പെടുത്തുക.
Service Matters -> Promotion/Grade/Reversion -> Join on Promotion with Transfer.
ഈ പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ജീവനക്കാരിൽ നിന്നും പ്രൊമോഷൻ ലഭിച്ച വ്യക്തിയെ തിരഞ്ഞെടുക്കുക. തുടർന്ന് പുതിയ ഓഫീസിൽ ജോയിൻ ചെയ്ത തീയതി, ബിൽ ടൈപ്പ് തുടങ്ങിയവ നൽകി 'Confirm' ക്ലിക്ക് ചെയ്യുക.
Step 4: പാര്ട്ട് സാലറി പ്രോസസ് ചെയ്യുക (Part salary from the Relieved Office)ജീവനക്കാരൻ പുതിയ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ, റിലീവ് ചെയ്ത പഴയ ഓഫീസിൽ നിന്നും പാര്ട്ട് സാലറി പ്രോസസ് ചെയ്തു നല്കണം
Salary Matters->Processing->Salary- >Monthly Salary processing.
Step 5: LPC ജനറേറ്റ് ചെയ്യുക (Generate LPC)ജീവനക്കാരൻ പുതിയ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ, റിലീവ് ചെയ്ത പഴയ ഓഫീസിൽ നിന്നും LPC ജനറേറ്റ് ചെയ്യണം.
Salary Matters -> Other reports -> LPC.
ഓഫീസും റിലീവ് ചെയ്ത മാസവും വർഷവും നൽകി 'GO' ക്ലിക്ക് ചെയ്യുക.
ലിസ്റ്റിൽ നിന്നും ജീവനക്കാരനെ തിരഞ്ഞെടുക്കുമ്പോൾ റിലീവിംഗ് തീയതി തനിയെ വരും. അതിനുശേഷം 'Generate' ക്ലിക്ക് ചെയ്ത് LPC തയ്യാറാക്കാം.
Step 6: AG-യ്ക്ക് വിവരങ്ങൾ കൈമാറുക (NGO to SDO Promotion Intimation to AG)ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഇതാണ്. പ്രൊമോഷൻ ലഭിച്ച വിവരവും അനുബന്ധ രേഖകളും AG-യ്ക്ക് ഓൺലൈനായി സമർപ്പിക്കണം.
Service Matters -> Promotion/Grade/reversion -> NGO to SDO Promotion Intimation to AG.
ഈ പേജിൽ പുതിയ ഓഫീസിൽ ജോയിൻ ചെയ്ത തീയതി എന്റർ ചെയ്യേണ്ടതുണ്ട്.
നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ: പ്രൊമോഷൻ ഓർഡർ, റിലീവിംഗ് ഓർഡർ, ജോയിനിംഗ് റിപ്പോർട്ട്, ജോയിനിംഗ് CTC, കൂടാതെ LPC എന്നിവ ഇവിടെ അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്.
Step 6: ഡിജിറ്റൽ സിഗ്നേച്ചർ വഴിയുള്ള സമർപ്പണം
രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം "Digitally signed CTC" ക്ലിക്ക് ചെയ്യുമ്പോൾ DSC ടോക്കൺ പാസ്‌വേഡ് നൽകാൻ സിസ്റ്റം ആവശ്യപ്പെടും. ഈ പേജിൽ XML സൈനിംഗ് ഉള്ളതുകൊണ്ട് ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമാണ്.
സൈൻ ചെയ്തു കഴിയുന്നതോടെ ജീവനക്കാരന്റെ സർവീസ് ബുക്ക് ഓൺലൈനായി AG-യ്ക്ക് ട്രാൻസ്ഫർ ആകും.
വിവരങ്ങൾ AG-യ്ക്ക് ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ DDO-യ്ക്ക് ഒരു ഇന്റിമേഷൻ മെസ്സേജ് ലഭിക്കുന്നതാണ്.
ശ്രദ്ധിക്കുക : 01.04.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രൊമോഷനുകൾക്ക് മാത്രമാണ് സോഫ്റ്റ്‌വെയറിലെ ഈ പുതിയ സംവിധാനം ബാധകമാകുന്നത്. ആദ്യ മൂന്ന് മാസത്തേക്ക് ഓൺലൈൻ രീതിക്കൊപ്പം മാനുവൽ രീതിയും തുടരാം
No comments:
Post a Comment