കേരള സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിലവിൽ ഇ-ടി.എസ്.ബി (എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക്) അക്കൗണ്ട് വഴിയാണ് നൽകുന്നത്.
ഈ അക്കൗണ്ടിലേക്ക് വരുന്ന തുക, ജീവനക്കാരൻ മുൻകൂട്ടി നൽകിയ നിർദ്ദേശപ്രകാരമോ ഓൺലൈൻ ആയോ ഗുണഭോക്താവിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
നിലവിൽ ഇ-ടി.എസ്.ബി അക്കൗണ്ടുകൾക്ക് സർക്കാർ 6% പലിശ നൽകുന്നുണ്ട്.
സർവ്വീസിൽ നിന്നും ഇതിനകം വിരമിച്ചവർ അടിയന്തരമായും, ഇനി വിരമിക്കാനുള്ളവർ വിരമിക്കുന്ന തീയതിക്ക് തൊട്ടുമുൻപുള്ള ദിവസവും തങ്ങളുടെ ഇ-ടി.എസ്.ബി അക്കൗണ്ട് നിർബന്ധമായും ക്ലോസ് ചെയ്യണം.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി വിരമിച്ച വ്യക്തിയോ ജീവനക്കാരനോ ഏതെങ്കിലും ട്രഷറിയിൽ നേരിട്ട് ചെന്ന് PEN (പെൻ), ഇ-ടി.എസ്.ബി നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.
അക്കൗണ്ട് ഉടമയുടെ കൈവശം നിലവിലുള്ള ചെക്ക് ബുക്ക് ട്രഷറിയിൽ തിരികെ ഏൽപ്പിക്കണം. ഇങ്ങനെ തിരികെ നൽകുന്ന ചെക്ക് ലീഫുകളുടെ വിവരം ഉടമയ്ക്ക് എസ്.എം.എസ് (SMS) ആയി ലഭിക്കുന്നതാണ്.
അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷ ലഭിച്ചാൽ, ആ ജീവനക്കാരന് ലഭിക്കാൻ അർഹതയുള്ള യാതൊരു ബില്ലും ട്രഷറി സിസ്റ്റത്തിൽ പാസ്സാക്കാൻ ബാക്കിയില്ല (ഇ-സബ്‌മിറ്റ് ആയി ലഭിച്ചിട്ടില്ല) എന്ന് ട്രഷറി ഓഫീസർ ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. അതിനുശേഷം മാത്രമേ closure നടപടികൾ പൂർത്തിയാക്കാൻ പാടുള്ളൂ.
നിലവിൽ സാധാരണ ടി.എസ്.ബി അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനുള്ള എല്ലാ പൊതു ചട്ടങ്ങളും ഇ-ടി.എസ്.ബി ക്ലോസ് ചെയ്യാനും ബാധകമായിരിക്കും.
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അതിൽ ബാക്കിയുള്ള തുക, ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള (mapped) മറ്റൊരു ടി.എസ്.ബി അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ജീവനക്കാരന് ലഭിക്കാനുള്ള തുടർന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഈ പുതിയ അക്കൗണ്ട് വഴിയാകും ലഭിക്കുക.
ഇ-ടി.എസ്.ബി ക്ലോസ് ചെയ്ത വിവരം സ്പാർക്കിൽ (SPARK) അപ്ഡേറ്റ് ചെയ്യപ്പെടും. ഇതനുസരിച്ച്, ഭാവിയിലുള്ള ക്ലെയിമുകൾ മാറാൻ വേണ്ട ബാങ്ക്/ടി.എസ്.ബി വിവരങ്ങൾ സ്പാർക്കിൽ നൽകാനുള്ള സംവിധാനം ഡി.ഡി.ഒ (DDO)-യ്ക്ക് ലഭ്യമാകും.
ജീവനക്കാരന്റെ റിട്ടയർമെന്റ് തീയതി, മരണം, വി.ആർ.എസ് (VRS), സർവ്വീസ് കാറ്റഗറി മാറ്റം തുടങ്ങിയവ സ്പാർക്കിൽ അപ്ഡേറ്റ് ആകുന്നതനുസരിച്ച്, ആ മാറ്റങ്ങൾ ഇ-ടി.എസ്.ബി മോഡ്യൂളിലും തനിയെ അപ്ഡേറ്റ് ആകുന്നതാണ്.
ജീവനക്കാരന്റെ റിട്ടയർമെന്റ് തീയതിക്ക് ശേഷം ഇ-ടി.എസ്.ബി അക്കൗണ്ടിലെ തുകയ്ക്ക് പലിശ കണക്കാക്കുന്നതല്ല. എന്നാൽ അക്കൗണ്ട് ഔദ്യോഗികമായി ക്ലോസ് ചെയ്യുന്നതുവരെ അത് നിലനിൽക്കും.
വിരമിക്കുന്നതിന് മുൻപായി അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഒരാൾ അപേക്ഷ നൽകിയാൽ, തൊട്ട് മുൻമാസത്തെ വരെയുള്ള പലിശ കണക്കാക്കി അയാൾക്ക് നൽകിയിട്ടുണ്ടെന്ന് ട്രഷറി ഓഫീസർ ഉറപ്പാക്കണം.
സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം വീണ്ടും പുനഃനിയമനം ലഭിക്കുന്നവർ നിർബന്ധമായും പുതിയ ഇ-ടി.എസ്.ബി അക്കൗണ്ട് തുടങ്ങണം. ഇതിനാവശ്യമായ മാറ്റങ്ങൾ സ്പാർക്കിലും ഇ-ടി.എസ്.ബി സിസ്റ്റത്തിലും ഉൾപ്പെടുത്തുന്നതാണ്.
നിലവിലുള്ള ഓൺലൈൻ ടി.എസ്.ബി ഉപഭോക്താക്കൾ (ETSB) എല്ലാവരും തങ്ങളുടെ K.Y.C വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും നോമിനേഷൻ (SB Form No 1 )നൽകുകയും വേണം.അപ്ഡേറ്റ് ചെയ്യാത്തവരുടെ അക്കൗണ്ടിൽ പലിശ കണക്കാക്കുന്നത് നിർത്തിവയ്ക്കും.
No comments:
Post a Comment