📢 പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്: അധികമായി നൽകിയ പെൻഷൻ ആനുകൂല്യങ്ങൾ തിരികെ ഈടാക്കുന്നത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ!📢
സംസ്ഥാനത്തെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അധികമായി നൽകിയ പെൻഷൻ ആനുകൂല്യങ്ങൾ തിരികെ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് പുതിയ സർക്കുലർ (27/2026/ധന തീയതി: 23/06/2026) പുറത്തിറക്കി.
📌 പ്രധാന നിർദേശങ്ങൾ:
✅മുൻ സാമ്പത്തിക വർഷം ആർക്കെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ തെറ്റായി നൽകിയിട്ടുണ്ടോ എന്ന് ട്രഷറി ഓഡിറ്റ് വിഭാഗം നടപ്പ് സാമ്പത്തിക വർഷം തന്നെ പരിശോധിക്കേണ്ടതാണ്.
✅ഓരോ ട്രഷറിയിലെയും ആഭ്യന്തര ഓഡിറ്റ് പരിശോധന കാലയളവ് പരമാവധി 2 വർഷത്തിൽ കൂടുന്നില്ല എന്ന് ട്രഷറി ഡയറക്ടർ ഉറപ്പുവരുത്തണം.
✅പെൻഷൻ പരിഷ്കരണ സമയത്ത് 'അടിസ്ഥാന പെൻഷൻ' തെറ്റായി രേഖപ്പെടുത്തിയതുവഴിയും, തുടർന്നുവന്ന പരിഷ്കരണങ്ങളിലൂടെയും അധിക തുക നൽകിയിട്ടുണ്ടെങ്കിൽ, അത് തിരികെ പിടിക്കാൻ ട്രഷറി ഡയറക്ടർ കാലതാമസം കൂടാതെ നടപടിയെടുക്കണം.
✅ഈ നടപടികളിൽ കാലതാമസം വരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടാണെങ്കിൽ, അവരിൽ നിന്നും വിശദീകരണം ചോദിച്ച് തുടർനടപടി സ്വീകരിക്കും.
✅നികുതിദായകരുടെ പണം ചെലവഴിക്കുന്നതിലെ വീഴ്ചകൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിനുണ്ടായ നഷ്ടത്തിന് 18% പലിശ ഈടാക്കുന്നതാണ്.
✅ട്രഷറി ഓഡിറ്റിൽ അധിക പെൻഷൻ നൽകിയതായി കണ്ടെത്തിയാൽ, പെൻഷൻകാരെ വിവരമറിയിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കാൻ സമയം നൽകുകയും ചെയ്യും. അതിനുശേഷം, അവർക്ക് കിട്ടാനുള്ള പെൻഷൻ പരിഷ്കരണ /ക്ഷാമാശ്വാസ കുടിശ്ശികകളിൽ നിന്നും ഈ തുക കുറവ് ചെയ്ത് ബാക്കി ബാധ്യത ഒറ്റത്തവണയായി അടയ്ക്കാൻ നിർദേശിക്കും.
✅ഒറ്റത്തവണയായി അടയ്ക്കാൻ സാധ്യമല്ലെന്ന് അറിയിക്കുന്നവർക്ക് അവരുടെ പ്രായം, ആരോഗ്യം, സാമ്പത്തിക സ്ഥിതി, കുടുംബ പെൻഷൻ ലഭിക്കാനുള്ള അർഹതാ കാലഘട്ടം എന്നിവ പരിഗണിച്ച് പരമാവധി 36 മാസ തവണകളായി അടയ്ക്കാൻ ട്രഷറി ഓഫീസർക്ക് നിർദേശം നൽകാം.
✅തവണകൾ നിശ്ചയിച്ചതിൽ അപ്പീൽ നൽകേണ്ടത് ട്രഷറി ഡയറക്ടർക്കാണ്. പെൻഷൻകാരുടെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ പരിഗണിച്ച് തവണകളുടെ എണ്ണം പരമാവധി 60 ആയി വരെ ദീർഘിപ്പിച്ചു നൽകാൻ ട്രഷറി ഡയറക്ടർക്ക് അധികാരമുണ്ട്.
✅ഭാവിയിൽ ലഭിക്കുന്ന പെൻഷൻ പരിഷ്കരണ /ക്ഷാമാശ്വാസ കുടിശ്ശികകളും ഈ ബാധ്യതയിൽ നിന്ന് കുറവ് ചെയ്യും. ഇത് പ്രതിമാസ തവണകളിലെ അവസാനത്തെ തവണകളിൽ നിന്നായിരിക്കും കുറയ്ക്കുക എന്നതിനാൽ, നിലവിലെ പ്രതിമാസ അടവ് തുക പുനർനിർണ്ണയിക്കേണ്ടതില്ല.
✅ട്രഷറി ഡയറക്ടർ നിശ്ചയിച്ച പ്രതിമാസ തവണകളുടെ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാവുന്നതാണ്.
❇️പെൻഷനുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിവരങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക! 👇
#KeralaGovernment #Pensioners #KeralaTreasury #FinanceDepartment #KSR #KeralaGovtEmployees #SparkDesk #SparkHelpDesk


No comments:
Post a Comment