Subscribe Us

Breaking

Friday, March 27, 2026

ജോയിനിംഗ് ടൈം (Joining Time)



 കേരള സർവ്വീസ് ചട്ടങ്ങളിലെ (KSR) പാർട്ട് I, ചട്ടം 125 മുതൽ 138 വരെ പ്രതിപാദിച്ചിരിക്കുന്ന ജോയിനിംഗ് ടൈം (Joining Time) സംബന്ധിച്ച പ്രധാന വിവരങ്ങൾ

✅
കേരള സർവ്വീസ് ചട്ടങ്ങൾ (KSR) അനുസരിച്ച് ഒരു ഉദ്യോഗസ്ഥന് പുതിയ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിനോ അല്ലെങ്കിൽ ഒരു സ്‌റ്റേഷനിൽ നിന്നും മറ്റൊരു സ്‌റ്റേഷനിലേക്ക് മാറുന്നതിനോ അനുവദിക്കുന്ന സമയമാണ് ജോയിനിംഗ് ടൈം (Joining Time)
✅
ജോയിനിംഗ് സമയം (Joining time) എന്നാല് തയ്യാറെടുപ്പിനുള്ള സമയവും (Preparation time) , യതാര്ത്ഥത്തില് യാത്രക്ക് വേണ്ടി വരുന്ന സമയവും (Actual Journey time) കൂടി ചേരുന്നതാണ് എന്നിവയാണ്.
✅
ജോയിനിംഗ് സമയം കണക്കാക്കുന്നത് പഴയ സ്റ്റേഷനിലെ തമസ സ്ഥലം മുതല് പുതിയ സ്റ്റേഷനിലെ താമസസ്ഥലം വരെ ഉള്ള യാത്ര ദൂരം കണക്കാക്കിയാണ്.
✅
ഒരേ ഓഫീസില് തന്നെയാണ് സ്ഥാനക്കയറ്റം നല്കി നിയമിക്കുന്നത് എങ്കില് ജോയിനിംഗ് സമയം ലഭിക്കുന്നതല്ല
✅
ഒരു ഉദ്യോഗസ്ഥനെ ഹെഡ്ക്വാട്ടേഴ്സില് നിന്നും 8 km-ന് ഉള്ളിൽ ഉള്ള മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം / സ്ഥാനക്കയറ്റം നല്കി നിയമിക്കുന്നത് എങ്കില് ഒരു ദിവസം ആണ് ജോയിനിംഗ് സമയം കിട്ടുക (A holiday or Sunday counts as a day for the purpose of this rule)
✅
8 km-ന് മുകളിൽ ആണെങ്കിൽ 6 days Preparation time + Journey time കിട്ടും (excluding Sunday. **പരമാവധി ജോയിനിംഗ് ടൈം 30 ദിവസം എടുക്കുന്ന സാഹചര്യങ്ങളില് ഞായറാഴ്ച ജോയിനിംഗ് ടൈം ആയി കണക്കാക്കുന്നതാണ്).
✅
8 km-ന് മുകളിൽ ഉള്ള കേസുകളില് മേല് നിബന്ധനക്ക്‌ വിധേയമായി ഞായര് ഒഴിവാക്കുമെങ്കിലും ഇടയിലുള്ള മറ്റ് പൊതു അവധി ദിനങ്ങള് ഒഴിവാക്കുന്നതല്ല.
✅
Preparation time 6 days ആണ്. (എല്ലായിപ്പോഴും 6 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട് )
✅
Journey time ആണെങ്കിൽ mode of conveyance അനുസരിച്ച് പലതുണ്ട്. നിലവിൽ ജീവനക്കാർ ഉപയോഗിക്കാൻ സാധ്യത ബസ് അല്ലെങ്കിൽ ട്രെയിൻ ആണ്. KSR ല് അതിൽ കൂടുതൽ മാർഗങ്ങൾ ഉണ്ടെങ്കിലും നിലവിൽ അത് ആരും ഉപയോഗിക്കാത്തതിനാൽ അവ ഇവിടെ ഉള്ക്കൊള്ളിക്കുന്നില്ല
✅
Bus ആണെങ്കിൽ 150 km-ന് ഒരു ദിവസം, അതിന്റെ ഫ്രാക്ഷനും ഒരു ദിവസം കിട്ടും. (ഉദാ 151 km ആയാല് 2 ദിവസം )
✅
Train ആണെങ്കിൽ 500 km-ന് ഒരു ദിവസം, അതിന്റെ ഫ്രാക്ഷനും ഒരു ദിവസം കിട്ടും. ((ഉദാ 501 km ആയാല് 2 ദിവസം )
✅
ജോയിനിങ് ടൈം തീരുന്ന ദിവസം ഒരു ഹോളിഡേ ആണെങ്കിൽ അതിനു ശേഷം ജോയിൻ ചെയ്താൽ മതിയാകും.
✅
വിടുതൽ ചെയ്ത തീയതിക്ക് ശേഷം പൊതു അവധികള് ഉണ്ടെങ്കില് ആയതില് ഞായര് ഒഴികെ ബാക്കി എല്ലാം ജോയ്നിങ് ടൈമിന്റെ ഭാഗമാകും.
✅
ട്രെയിനിംഗിന് പോകുന്ന ജീവനക്കാർക്ക് യാത്ര സമയം എടുക്കാം. അത് ട്രെയിനിംഗ് പീരിയഡ് ആയിത്തന്നെ പരിഗണിക്കും.
✅
പുതിയ നിയമനം ലഭിച്ച (പ്രൊബേഷണർ/അപ്പ്രൂവെഡ് പ്രൊബേഷണർ) ഉദ്യോഗസ്ഥർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനായി യാത്ര സമയം ലഭിക്കും. അതായത് വിടുതൽ ചെയ്ത് പുതിയ ജോലിയിൽ പ്രവേശിക്കാൻ വേണ്ട യഥാര്ത്ഥ യാത്ര സമയം.
✅
കേരള പി എസ് സി സര്വീസ് വെരിഫിക്കേഷന് ഹാജരാകുന്ന ഉദ്യോഗസ്ഥര്ക്ക് ഓഫീസില് നിന്നും പി എസ് സി ഓഫീസിലേക്കും തിരിച്ചും സാധാരണ രീതിയില് യാത്ര ചെയ്യുന്നതിനാവശ്യമായ യാത്ര സമയം ഡ്യുട്ടിയായി പരിഗണിക്കും . പ്രസ്തുത യാത്രക്ക് യാത്ര ബത്തയും , ദിന ബത്തയും അനുവദിക്കും
✅
Députation ല് പോകുമ്പോഴും Députation കഴിഞ്ഞു മടങ്ങി വരുമ്പോഴും യാത്രക്ക് ആവശ്യമായ സമയം മാത്രമേ ജോയിനിംഗ് സമയമായി ലഭിക്കു.
✅
ജോയിനിംഗ് സമയ കാലയളവിലെ ശമ്പളവും മറ്റ് അലവന്സുകളും പഴയ സ്റ്റേഷനിലെ ശമ്പള നിരക്കിനു തുല്യമായിരിക്കും
✅
ഒരു ഉദ്യോഗസ്ഥന് ജോയിനിങ് ടൈം എടുത്തശേഷം നിശ്ചിത തീയതിയിൽ പുതിയ സ്റ്റേഷനിൽ ജോയിൻ ചെയ്യാൻ സാധിക്കാതെ മറ്റൊരു തീയതിയിൽ ജോയിൻ ചെയ്യേണ്ടിവരുമ്പോൾ, നിശ്ചിത തീയതിയ്ക്കും, ജോയിൻ ചെയ്ത തീയതിക്കും ഇടക്കുള്ള ദിവസങ്ങളെ "Overstayal on Joining time" എന്നു പറയുന്നു. കാഷ്വൽ ലീവ് ഒഴികെ അർഹമായിട്ടുള്ള ഏത് ലീവ് അനുവദിച്ചുകൊണ്ടും "Overstayal on joining Time period" ക്രമീകരിക്കാവുന്നതാണ്.
➡️
Joining time ആയി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ക്ലാരിഫിക്കേഷൻ താഴെ ചേർക്കുന്നു.
✅
സ്വന്തം അപേക്ഷപ്രകാരം സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാർക്ക് KSR Part 1 Rule 127 പ്രകാരമുള്ള പ്രവേശന കാലത്തിന് (Joining Time) അർഹത ഉണ്ടായിരിക്കുന്നതല്ല.
✅
എന്നാൽ പൊതു സ്ഥലം മാറ്റത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ജീവനക്കാരൻ സമർപ്പിക്കുന്ന ഓപ്ഷൻ അനുസരിച്ച് ലഭിക്കുന്ന സ്ഥലം മാറ്റത്തിന് KSR Part 1 Rule 127 പ്രകാരമുള്ള പ്രവേശനകാലം (Joining Time) അനുവദനീയമാണ്
✅
ലീവിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന് change of station ഉണ്ടായാൽ ജോയിനിങ് ടൈം താഴെ പറയുന്ന രീതിയിലാണ്:
✅
ആർജിത അവധിയിൽ (Earned Leave) ആണെങ്കിൽ - ലീവ് തീരുന്ന മുറയ്ക്ക് ജോയിനിംഗ് ടൈം ആരംഭിക്കും. അതിനു ശേഷം ജോയിൻ ചെയ്യാം.
✅
മറ്റു അവധിയിൽ ആണെങ്കിൽ - ഉത്തരവ് കൃത്യമായി ജീവനക്കാരനെ അറിയിച്ചിട്ടുണ്ടെങ്കിൽ ലീവ് തീരുന്ന മുറയ്ക്ക് ജോയിൻ ചെയ്യണം.
✅
പൊതു സ്ഥലം മാറ്റം അല്ലാതെ ജീവനക്കാർ സ്വന്തം ആവശ്യത്തിനായി ട്രാൻസ്ഫർ റിക്വസ്റ്റ് ചെയ്താൽ (അതായത് പൊതു താല്പര്യം അല്ലാതെ) അതിന് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ബാധകമല്ല. അത്തരം സാഹചര്യങ്ങളിൽ വിടുതൽ ചെയ്ത ശേഷം ഏറ്റവും കുറഞ്ഞ യാത്ര സമയം എടുത്ത് അടുത്ത സ്ഥാപനത്തിൽ ജോയിൻ ചെയ്യണം.
✅
ജോയിനിംഗ് ടൈം കാലയളവ് എല്ലാവിധ സര്വീസ് അനുകൂല്യങ്ങള്ക്കും പരിഗണിക്കുന്നതാണ്.


No comments:

Post a Comment