Subscribe Us

Breaking News
Loading latest posts...

Monday, April 20, 2026

Additional Charge Allowance

 ➡️അഡീഷണൽ ചാർജ്ജ്


✅ഒരു ഉദ്യോഗസ്ഥന് അയാളുടെ നിർദ്ദിഷ്ട ഡ്യൂട്ടിയോടൊപ്പം ഒന്നോ അതിലധികമോ തസ്തികകളുടെ അധിക ചുമതലകൂടി വഹിക്കുന്നതിന് ഉത്തരവാദപ്പെട്ട അധികാരിക്ക് ഉത്തരവാക്കി നല്കാം. ഇതിനെ അധികച്ചുമതല എന്നു പറയുന്നു.


✅നിയമനാധികാരിക്കോ അല്ലെങ്കിൽ ഉത്തരവാദത്വപ്പെട്ട മറ്റ് അധികാരി കൾക്കോ ചാർജ് ക്രമീകരണം നടത്താവുന്നതാണ് 


➡️അഡീഷണൽ ചാർജ്ജ് രണ്ട് വിധം


❇️ഫുൾ അഡീഷണൽ ചാർജ്ജ്


❇️കറണ്ട് ഡ്യൂട്ടി


✅ഒരു ഉദ്യോഗസ്ഥൻ മറ്റൊരു തസ്‌തികയുടെ പൂർണ്ണ അധിക ചുമതല വഹിക്കുകയാണ് എങ്കിൽ ടിയാന് അധിക ചാർജ്ജ് വഹിക്കുന്ന തസ്തികയുടെ ഭരണപരവും സാമ്പത്തികവും സാങ്കേതികവും നിയമപരമായ എന്തെല്ലാം അധികാരങ്ങൾ ഉണ്ടോ അതെല്ലാം ഉപയോഗിക്കാവുന്നതാണ്.


✅ഒരു ഉദ്യോഗസ്ഥൻ മറ്റൊരു തസ്‌തികയുടെ 'Current duties' ആണ് അഡീഷണൽ ചാർജ് ആയി നോക്കുന്നത് എങ്കിൽ ടിയാന് ആ തസ്തികയുടെ ദൈനംദിനകാര്യങ്ങൾ മാത്രമേ നിർവ്വഹിക്കുവാൻ കഴിയുകയുള്ളൂ. ഭരണപരമായോ, നയപരമായോ സാമ്പത്തിക മായോ ഉള്ള യാതൊരു അധികാരവും അഡീഷണൽ കറണ്ട് ഡ്യൂട്ടി മുഖാന്തിരം ഉണ്ടായിരിക്കുന്നതല്ല.


✅അഡീഷണൽ ചാർജ് വഹിക്കുന്നതിന് ചാർജ് അലവൻസ് ലഭിക്കുന്നതാണ്.


✅ഒരു ഉദ്യോഗസ്ഥന് അവൻ്റെ തസ്‌തികക്ക് പുറമേ ഒന്നോ അതിലധികമോ തസ്‌തികയുടെ അധിക ചുമതല വഹിക്കാവുന്നതാണ്.


✅ചാർജ് അലവൻസ് അനുവദിക്കുന്നത് ഒരു പ്രാവശ്യം പരമാവധി മൂന്ന് മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.


✅ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിൽ കൂടുതലായ കാലയളവിലേക്ക് മറ്റൊരു തസ്‌തികയുടെ അധികച്ചുമതല വഹിക്കുകയാണ് എങ്കിൽ ചാർജ് അലവൻസ് 3 മാസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ.


✅പൂർണ്ണ അധികച്ചുമതല വഹിക്കുമ്പോൾ ചാർജ്ജ് അലവൻസ് ലഭിക്കണമെങ്കിൽ 14 പ്രവൃത്തി ദിവസത്തിൽ കൂടുതൽ അധിക ച്ചുമതല വഹിച്ചിരിക്കണം. ഇതിൽ അവധി ദിവസങ്ങൾ ഉൾപ്പെടുന്നതല്ല. 


✅'Current duties' ൻ്റെ അധികച്ചുമതല വഹിക്കുമ്പോൾ ചാർജ്ജ് അലവൻസ് ലഭിക്കുന്നതിന് ഒരു മാസത്തിൽ കൂടുതൽ കാലയളവിലേക്ക് താല്ക്കാലിക അധികച്ചുമതല വഹിച്ചിരിക്കണം. ഇതിൽ അവധി ഉൾപ്പെടുത്താം.


✅പൂർണ്ണ അധികച്ചുമതല വഹിക്കുമ്പോൾ, അധികച്ചുമതലയായി വഹിക്കുന്ന തസ്‌തികയുടെ ശമ്പള സ്കെയിലിൻ്റെ മിനിമത്തിൻ്റെ നാല് ശതമാനം ആയിരിക്കും ചാർജ്ജ് അലവൻസ് ആയി ലഭിക്കുന്നത്. 


✅അധികച്ചുമതല 'current duties' മാത്രമാണ് എങ്കിൽ അധികച്ചുമതല വഹിക്കുന്ന തസ്‌തികയുടെ ശമ്പള സ്കെയിലിൻ്റെ 2% ശതമാനം മാത്രമായിരിക്കും ചാർജ്ജ് അലവൻസ് ആയി ലഭിക്കുന്നത്. 


✅ചാർജ്ജ് അലവൻസ് കണക്കാക്കുമ്പോൾ ഡി എ ലഭിക്കുന്നതല്ല.


✅ചാർജ് അലവൻസ് ശമ്പളത്തിന്റെ ഭാഗമല്ല.


✅പെൻഷൻ കണക്കാക്കുന്നതിന് ചാർജ് അലവൻസ് കണക്കാക്കു വാൻ പാടില്ല.


✅ഗസറ്റഡ്/നോൺ ഗസറ്റഡ് ഓഫീസർമാരുടെ കാര്യത്തിൽ ചാർജ് അലവൻസ് അനുവദിക്കേണ്ടത് വകുപ്പ് മേധാവി / നിയമന അധികാരിയാണ്.


✅ഒരു ഗസറ്റഡ് ഓഫീസർ മറ്റൊരു ഗസറ്റഡ് ഓഫീസറുടെ അധിക ചുമതല വഹിക്കുമ്പോൾ ചാർജ് അലവൻസ് ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ നല്‌കുന്ന 'authorisation slip' ആവശ്യമാണ്


✅ഒരു നോൺ ഗസറ്റഡ് ഓഫീസർ മറ്റൊരു ഗസറ്റഡ് ഓഫീസറുടെ അധികച്ചുമതല വഹിച്ചാൽ ചാർജ് അലവൻസ് വാങ്ങുന്നതിന് അക്കൗണ്ടന്റ് ജനറലിൻ്റെ 'authorisation slip' ആവശ്യമില്ല.


✅സമാന തസ്തികയിലുള്ള (Equivalent post) അധിക ചുമതലകൾ വഹിക്കുമ്പോൾ ചാർജ് അലവൻസ് (Special Allowance) ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:


✅ജോലിയുടെ സ്വഭാവം (Nature of Duties): ഒരേ ഓഫീസിലെ തുല്യ റാങ്കിലുള്ള രണ്ട് തസ്തികകളുടെ കാര്യത്തിൽ, അവയിലെ ജോലികൾ ഒരേ സ്വഭാവമുള്ളതാണെങ്കിൽ (Identical in nature) ചാർജ് അലവൻസ് അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ജോലി മറ്റ് ഉദ്യോഗസ്ഥർക്കിടയിൽ വിഭജിച്ചു നൽകാനാണ് ചട്ടം നിർദ്ദേശിക്കുന്നത്.


✅വിഭജിക്കാൻ കഴിയാത്ത ചുമതലകൾ (Indivisible Responsibilities): അധിക ചുമതല വഹിക്കുന്ന തസ്തികയിലെ ഉത്തരവാദിത്തങ്ങൾ നിലവിലുള്ള തസ്തികയിൽ നിന്നും വ്യത്യസ്തവും, മറ്റൊരാൾക്ക് വിഭജിച്ചു നൽകാൻ കഴിയാത്തതുമാണെങ്കിൽ (Indivisible) സ്പെഷ്യൽ അലവൻസിന് അർഹതയുണ്ടായിരിക്കും.


✅സർട്ടിഫിക്കറ്റ് നിർബന്ധം: ഇത്തരത്തിൽ ചാർജ് അലവൻസ് അനുവദിക്കണമെങ്കിൽ, അധിക ചുമതലയുള്ള തസ്തികയിലെ ഉത്തരവാദിത്തങ്ങൾ വിഭജിക്കാൻ കഴിയാത്തതാണെന്ന് (Responsibilities are not divisible) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പ്രത്യേകം സർട്ടിഫൈ ചെയ്യേണ്ടതുണ്ട്.


✅വ്യത്യസ്ത അധികാരപരിധി (Different Jurisdictions): അധിക ചുമതല വഹിക്കുന്ന തസ്തിക മറ്റൊരു പ്രദേശത്താണെങ്കിൽ (ഉദാഹരണത്തിന് മറ്റൊരു ബ്ലോക്കിലോ താലൂക്കിലോ ഉള്ള സമാന തസ്തിക), അവ സ്വതന്ത്ര തസ്തികകളായി പരിഗണിക്കുകയും അലവൻസിന് അർഹതയുണ്ടാവുകയും ചെയ്യും.


✅ഒരു ഉദ്യോഗസ്ഥൻ വഹിക്കുന്ന അധിക ചുമതല അയാളുടെ ചുമതലക്ക് താഴെയുള്ള തസ്‌തികയുടേത് ആണെങ്കിൽ അതിന് ചാർജ് അലവൻസ് ലഭിക്കുന്നതല്ല.


✅ഒരാൾ ഒന്നിൽകൂടുതൽ തസ്‌തികകളുടെ അധികചാർജ്ജ് വഹിക്കുമ്പോൾ എല്ലാ ചാർജ്ജ് അലവൻസും ചേർത്താൽ ഉയർന്ന ചാർജ്ജ് അലവൻസിൽ കൂടുതൽ ആകുവാൻ പാടില്ല. 


✅അധികചുമതലയുടെ ചാർജ് അലവൻസ് വെക്കേഷൻ കാലയള വിൽ നല്‌കുവാൻ പാടില്ല. എന്നാൽ വെക്കേഷൻ കാലയളവിൽ ടി ചുമതല നിർവഹിച്ചിട്ടുണ്ട്. എങ്കിൽ മാത്രം നല്‌കാം. 


✅ഒരു ഉദ്യോഗസ്ഥൻ അധികച്ചുമതല വഹിച്ചതിനുള്ള ചാർജ്ജ് അലവൻസ് ലഭിക്കുന്നതിന് വേണ്ടി പ്രൊപ്പോസൽ നിയമനാധി കാരിക്ക് സമർപ്പിക്കുമ്പോൾ താഴെപ്പറയുംവിധം സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്.


✅"Certified that Sri/Smt. (Name and Designation) has performed the full additional charge of the post satisfactorily in addition to his normal duties and responsibilities. The additional charge held by him is indivisible and cannot be entrusted to more than one person."


➡️അധികച്ചുമതല വഹിച്ചതിന് ചാർജ്ജ് അലവൻസ് അനുവദിക്കുന്നതിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ ഉണ്ടായിരിക്കണം.


❇️അഡീഷണൽ ചാർജ്ജ് എടുക്കുന്നതിന് നിർദ്ദേശിച്ചുകൊണ്ടുള്ള മേലധികാരിയുടെ ഉത്തരവ്.


❇️അധികച്ചുമതലയുടെ ചാർജ്ജ് ഒഴിയുന്നതിനുള്ള ഉത്തരവ്.


❇️അധികച്ചുമതല തൃപ്തികരമായി പൂർത്തിയാക്കിയ മേലധികാരി യുടെ സർട്ടിഫിക്കറ്റ്.


❇️ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അധികച്ചുമതല എടുത്തതിന്റെയും തിരികെ കൈമാറിയതിൻന്റെയും RTC


No comments:

Post a Comment