പൊതുസ്ഥലമാറ്റത്തിൽ പ്രത്യേക മുൻഗണന (പ്രഥമഗണനീയമോ പരിരക്ഷിക്കപ്പെട്ടവരോ ആയ വിഭാഗങ്ങൾ)
1. പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ജീവനക്കാർ
2. അന്ധരായ ഉദ്യോഗസ്ഥർ
3. വികലാംഗരായ ജീവനക്കാർ
4. മൂകരും ബധിരരുമായ ജീവനക്കാർ
5. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലനവൈകല്യം, ഭേദപ്പെട്ട കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിന് വിധേയമായവർ, പേശീ സംബന്ധമായ അസുഖമുള്ളവർ, ടൈപ്പ് വൺ പ്രമേഹ ബാധിതർ
6. മാനസിക പ്രശ്നമുളളവർ (mental disability)
7. ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ മാതാപിതാക്കൾ/ ബുദ്ധിമാന്ദ്യമുളള സഹോദരങ്ങളെ പൂർണ്ണമായും സംരക്ഷിക്കുന്ന ജീവനക്കാർ, രക്ഷിതാക്കൾ ഇല്ലാത്ത/ രക്ഷിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങളായ ജീവനക്കാർ
8. ഓട്ടിസം/സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ, ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ
9. 50% നു മുകളിൽ വികലാംഗത്വമുളള കുട്ടികളുടെ മാതാപിതാക്കൾ.
10. ബധിരരും മൂകരുമായ കുട്ടികളുടെ മാതാപിതാക്കൾ , 40 ശതമാനത്തിൽ കുറയാതെ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ
11. യുദ്ധത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർ (ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ/മകൻ/മകൾ),. സൈനിക സേവനത്തിനിടെ 40% നു മുകളിൽ അംഗവൈകല്യം സംഭവിച്ച് Disability Pension നോടെ വിരമിച്ച ജവാൻ്റെ ഭാര്യ/ഭർത്താവ്
12. സ്വാതന്ത്ര്യസമരസേനാനിയെ സംരക്ഷിക്കുന്ന മകൻ/മകൾ
13. വിധവകൾ/വിഭാര്യർ/പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതർ
14. മിശ്രവിവാഹിതർ
15. നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടുളള ജീവനക്കാർ
16. അംഗീകൃത സർവ്വീസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി
17. സൈനിക സേവനം പൂർത്തിയാക്കിയ ജീവനക്കാർ
18. ജവാന്റെ ബന്ധു (ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ/ മകൻ/മകൾ)
19. അർദ്ധസൈനിക വിഭാഗം, ദേശീയ അന്വേഷണ ഏജൻസി എന്നിവയിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ/മകൻ/മകൾ.
20. പ്രവാസി കേരളീയരുടെ ഭർത്താവ്/ഭാര്യ.


No comments:
Post a Comment