Subscribe Us

Breaking News
Loading latest posts...

Wednesday, June 24, 2026

കണ്ണട അലവൻസ്


 10.02.2021 ലെ G.O.(P) 27/2021/Fin നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജീവനക്കാർക്കുള്ള കണ്ണട അലവൻസ് ഓരോ 5 വർഷത്തിലും 1,500/- രൂപയായി 01.03.2021 മുതൽ വർദ്ധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ അലവൻസിന് അർഹതയുണ്ട്. 5 വർഷത്തിൽ ഒരിക്കൽ കണ്ണട വാങ്ങിയതിന് ചെലവായ തുക (പരമാവധി 1,500/- രൂപ) ജീവനക്കാർക്ക് റീഇംബേഴ്സ് ചെയ്യാവുന്നതാണ്. കണ്ണട വാങ്ങിയ തീയതി മുതൽ 5 വർഷം കഴിയാതെ വീണ്ടും ഈ അലവൻസ് ജീവനക്കാർക്ക് അനുവദിക്കാൻ പാടുള്ളതല്ല.

ഒരു ജീവനക്കാരൻ സർവ്വീസിൽ പ്രവേശിച്ച തീയതി മുതൽ ഈ അലവൻസിന് അർഹനാണ്. കണ്ണട അലവൻസ് അനുവദിക്കുന്നതിന് പ്രൊബേഷൻ കാലാവധി പൂർത്തീകരിക്കണമെന്നോ 5 വർഷം സർവ്വീസ് പൂർത്തീകരിക്കണമെന്നോയുള്ള യാതൊരു നിബന്ധനകളും ഇല്ല.
കണ്ണട അലവൻസ് അനുവദിക്കുന്നതിന് ഒ.പി. ടിക്കറ്റോ ഡോക്ടറുടെ കുറിപ്പടിയോ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റോ ആവശ്യമില്ല. കണ്ണട വാങ്ങിയതിന്റെ ബില്ലും ജീവനക്കാരന്റെ സത്യവാങ്മൂലവും മാത്രം ആഫീസിൽ സമർപ്പിച്ചാൽ മതി. സത്യവാങ്മൂലത്തിന്റെ മാതൃക അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.
കണ്ണട വാങ്ങിയതിന്റെ ബില്ല് ആഫീസിൽ സമർപ്പിച്ചാൽ ടി ബില്ല് പാസ്സാക്കാൻ ഡി.ഡി.ഒ.യ്ക്ക്/ആഫീസ് മേധാവിക്ക് അധികാരമുണ്ടെങ്കിൽ ആയത് പാസ്സാക്കി അലോട്ട്മെന്റ് ആവശ്യപ്പെട്ടു കൊണ്ട് മേൽ ആഫീസിലേക്ക് കത്ത് അയയ്ക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് തുക ജീവനക്കാർക്ക് മാറി നൽകാവുന്നതാണ്. ബില്ല് പാസ്സാക്കാൻ ഡി.ഡി.ഒ/ആഫീസ് മേധാവിക്ക് അധികാരമില്ലായെങ്കിൽ ബില്ല് പാസ്സാക്കാൻ അധികാരമുള്ള ആഫീസിലേക്ക് ബിൽ അയച്ചു കൊടുക്കേണ്ടതാണ്. ബിൽ പാസ്സാക്കി അലോട്ട്മെന്റ് ഉൾപ്പെടെ നൽകുമ്പോൾ തുക ജീവനക്കാർക്ക് മാറി നൽകാവുന്നതാണ്.
കണ്ണട അലവൻസ് ബില്ലുകൾ മെഡിക്കൽ റീഇംബേഴ്സ്മെന്റ് ക്ലെയിം ആയിട്ടാണ് സ്പാർക്കിൽ തയ്യാറാക്കുന്നത്. BIMS ൽ ആണ് അലോട്മെന്റ് ലഭിക്കുന്നത് എങ്കിലും ബിൽ തയാറാക്കേണ്ടത് സ്പാർക്കിൽ ആണ്. അലോട്ട്മെന്റ് XXXX-XX-XXX-XX-XX-01-04-/N-V എന്ന ശീർഷകത്തിൽ ആണ് അനുവദിക്കുന്നത്. അലോട്ട്മെന്റ് അനുവദിക്കുന്ന ആഫീസുകൾ ടി തുക BAMS വഴി അതാത് ശീർഷകത്തിൽ താഴെയുള്ള ആഫീസുകളിലേക്ക് അലോട്ട് ചെയ്യുന്നതാണ്.
സ്പർക്കിൽ ബിൽ എടുക്കുന്നതിനായി Accounts -- Claim Entry -- Regular / Employees with spark ID എന്ന ഓപ്‌ഷൻ വഴി ബിൽ എന്റർ ചെയ്ത് Accounts -- Claim Approval വഴി ക്ലെയിം അപ്രുവ് ചെയ്യേണ്ടതാണ്. തുടർന്ന് Accounts -> Bills -> Make Bill from Approved Claims. വഴി ക്ലെയിം make ചെയ്യേണ്ടതും Accounts -- Bills -- Upload Supporting Documents എന്ന ഓപ്‌ഷനിൽ കണ്ണട അലവൻസ് അനുവദിച്ച ഉത്തരവ്, കണ്ണട അലവൻസ് ബിൽ, സാക്ഷ്യപത്രം എന്നിവ അപ്‌ലോഡ് ചെയ്ത് Accounts -- Bills -- E submit ഓപ്ഷൻ വഴി ബിൽ ട്രഷറിയിലേക്ക് സബ്‌മിറ്റ് ചെയ്യേണ്ടതാണ്.
നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ കണ്ണട അലവൻസ് ക്ലെയിം ചെയ്താൽ അവരുടെ സേവന പുസ്തകത്തിൽ ഈ വിവരങ്ങൾ റണ്ണിങ് എൻട്രിയായി താഴെ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ രേഖപ്പെടുത്തേണ്ടതാണ്.
Spectacle Allowance of Rs. 1,500/- (Rupees One Thousand Five Hundred Only) sanctioned as per Order No. .................... Dated: .................... of The ..................................................................... as per Bill No. .................................. Dated: .................. of .................................................. (Name of institution the spectacle was purchased)
നോൺ ഗസറ്റഡ് തസ്തികയിൽ നിന്ന് ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥർ കണ്ണട അലവൻസ് ക്ലെയിം ചെയ്താൽ കണ്ണട അലവൻസ് അനുവദിച്ച ഉത്തരവിന്റെ പകർപ്പ് അവരുടെ സേവന പുസ്തകം ഇരിക്കുന്ന ആഫീസിലേക്ക് നൽകേണ്ടതാണ്.
നേരിട്ട് ഗസറ്റഡ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ കണ്ണട അലവൻസ് ക്ലെയിം ചെയ്താൽ കണ്ണട അലവൻസ് അനുവദിച്ച ഉത്തരവിന്റെ പകർപ്പ് അതാത് അക്കൗണ്ടന്റ് ജനറൽ ആഫീസിലേക്ക് നൽകേണ്ടതാണ്.
സാക്ഷ്യപത്രം മാതൃക
........................ (തീയതി) ലെ ബില്ല് നമ്പർ ........................ പ്രകാരം വാങ്ങിയിട്ടുള്ള കണ്ണട എൻ്റെ സ്വന്തം ഉപയോഗത്തിനായി വാങ്ങിയിട്ടുള്ളതാണെന്നും ബിൽ പ്രകാരമുള്ള തുക ഞാൻ സ്വയം നൽകിയിട്ടുള്ളതാണെന്നും കഴിഞ്ഞ 5 വർഷത്തിനിടയിൽ കണ്ണട അലവൻസ് ഇനത്തിൽ വകുപ്പിൽ നിന്നും തുക കൈപ്പറ്റിയിട്ടില്ലെന്നും ഞാൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലം : ജീവനക്കാരന്റെ ഒപ്പ്

No comments:

Post a Comment