Subscribe Us

Breaking News
Loading latest posts...

Wednesday, June 24, 2026

പ്രൊബേഷണർമാർക്ക് ലഭ്യമായ അവധികൾ (KSR പ്രകാരം)


 പ്രൊബേഷണർമാർക്ക് ലഭ്യമായ അവധികൾ (KSR പ്രകാരം)

കേരള സർവീസ് റൂൾസ് പാർട്ട് I, റൂൾ 86, നോട്ട് 1 പ്രകാരം ഒരു പ്രൊബേഷണർക്ക് അനുവദനീയമായ അവധികൾ സാധാരണയായി സ്ഥിരം ജീവനക്കാർക്ക് ബാധകമായ ചട്ടങ്ങൾ പ്രകാരമാണ് നൽകുന്നത്. എന്നാൽ സർവീസിലെ കാലാവധിയും പ്രൊബേഷൻ നിലയും അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ആകസ്മിക അവധി (Casual Leave)
എല്ലാ പ്രൊബേഷണർമാർക്കും ഒരു കലണ്ടർ വർഷത്തിൽ 20 ദിവസത്തെ കാഷ്വൽ ലീവിന് അർഹതയുണ്ട്. അധ്യാപകർക്ക് 15 ദിവസമാണ് അനുവദനീയം.
ഒരു വർഷം പൂർത്തിയാക്കിയിട്ടില്ലാത്തവർക്കും അതത് വർഷത്തെ മുഴുവൻ കാഷ്വൽ ലീവ് അനുവദിക്കാൻ അധികാരിക്ക് അധികാരമുണ്ട്.
കാഷ്വൽ ലീവ് മറ്റ് അവധികളുമായി ചേർത്ത് അനുവദിക്കാനാവില്ല.
ആർജ്ജിത അവധി (Earned Leave)
ആദ്യ വർഷത്തിൽ പ്രൊബേഷണർമാർക്ക് ഡ്യൂട്ടി കാലയളവിന്റെ 1/22 എന്ന തോതിൽ ആർജ്ജിത അവധി ലഭിക്കും.
ഒരു വർഷത്തെ തുടർച്ചയായ സർവീസ് പൂർത്തിയാക്കിയ ശേഷം 1/11 എന്ന തോതിൽ ആർജ്ജിത അവധി ലഭിക്കും.
വെക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ പ്രൊബേഷണർമാർക്ക് ആദ്യ വർഷം ആർജ്ജിത അവധിക്ക് അർഹതയില്ല.
അർദ്ധവേതന അവധി (Half Pay Leave)
ഓരോ പൂർത്തിയാക്കിയ സർവീസ് വർഷത്തിനും 20 ദിവസം വീതം അർദ്ധവേതന അവധി ലഭിക്കും.
സ്വകാര്യ ആവശ്യങ്ങൾക്കോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയോ ഈ അവധി ഉപയോഗിക്കാം.
കമ്യൂട്ടഡ് ലീവ് (Commuted Leave)
മൂന്ന് വർഷത്തെ തുടർച്ചയായ സർവീസ് പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രൊബേഷണർക്ക് കമ്യൂട്ടഡ് ലീവിന് അർഹത ഉണ്ടാകൂ.
രണ്ട് അർദ്ധവേതന അവധി ചേർത്താണ് കമ്യൂട്ടഡ് ലീവ് എടുക്കുന്നത്
ശമ്പളമില്ലാത്ത അവധി (Leave Without Allowances)
(Rule 88)
മറ്റ് അവധികൾ ലഭ്യമല്ലാത്ത സാഹചര്യത്തിലോ ജീവനക്കാരന്റെ അപേക്ഷ പ്രകാരമോ ശമ്പളമില്ലാത്ത അവധി അനുവദിക്കാം.
ഒരു തവണ തുടർച്ചയായി പരമാവധി മൂന്ന് മാസം വരെ മാത്രമേ പ്രൊബേഷണർക്ക് സാധാരണ എൽ.ഡബ്ല്യു.എ അനുവദിക്കാവൂ.
പ്രസവാവധി (Maternity Leave)
പ്രൊബേഷണർമാർക്കും 180 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ട്.
ഗർഭച്ഛിദ്രം അല്ലെങ്കിൽ അബോർഷൻ സംഭവിച്ചാൽ 42 ദിവസം വരെ അവധി ലഭിക്കും.
ഹിസ്റ്ററെക്ടമി ശസ്ത്രക്രിയ നടത്തിയാൽ 45 ദിവസം വരെ അവധി ലഭിക്കും.
പിതൃത്വ അവധി (Paternity Leave)
പ്രസവത്തിനു 10 ദിവസം മുമ്പോ അതോ കുട്ടി ജനിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിലോ ഉപയോഗിക്കാവുന്ന 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.
ചൈൽഡ് അഡോപ്ഷൻ ലീവ്
ദത്തെടുക്കുന്ന അമ്മമാർക്ക് 180 ദിവസം വരെ ചൈൽഡ് അഡോപ്ഷൻ ലീവ് ലഭിക്കും.
സ്പെഷ്യൽ കാഷ്വൽ ലീവ്
കെ എസ് ആർ ൽ പരാമർശിക്കുന്ന സ്പെഷ്യൽ കാഷ്വൽ ലീവുകൾ അർഹതപ്പെട്ടത് എങ്കിൽ പ്രൊബേഷനിൽ ഉള്ള ജീവനക്കാർക്കും ലഭിക്കും
സ്പെഷ്യൽ ഡിസബിലിറ്റി ലീവ്
ഡ്യുട്ടിക്ക് വരുമ്പോഴേക്കും ഡ്യൂട്ടിക്കിടയിലോ ഡ്യുട്ടി കഴിഞ്ഞ്പോകുമ്പോഴോ ഉണ്ടായ അപകടങ്ങൾക്ക് സ്പെഷ്യൽ ഡിസബിലിറ്റി ലീവ് ലഭിക്കും. ആദ്യ 4 മാസം മുഴുവൻ ശമ്പളവും 4 മാസത്തിന് ശേഷം നീണ്ടുപോയാൽ HPL നിരക്കിലും ശമ്പളം ലഭിക്കും.
സർക്കാർ ആണ് ലീവ് പാസാക്കേണ്ടത്.
വിദേശത്തോ ഇന്ത്യയ്ക്കകത്തോ ജോലി നോക്കുന്നതിനുള്ള അവധി (Appendix XII A)
കേരളത്തിന് പുറത്തോ ഇന്ത്യയിലോ മറ്റ് സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിനായി ശമ്പളമില്ലാത്ത അവധി അനുവദിക്കുന്നു.
എൻട്രി കേഡറിൽ പ്രൊബേഷൻ പൂർത്തിയാക്കാത്തവർ ഈ അവധി എടുത്താൽ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രൊബേഷൻ പുതുതായി ആരംഭിക്കേണ്ടിവരും.
മുൻപ് ലഭിച്ച സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും പുതിയ ഉദ്യോഗസ്ഥനെപ്പോലെ സർവീസിൽ പ്രവേശിക്കേണ്ടിവരികയും ചെയ്യും.
അവധി കാലയളവിൽ സീനിയോറിറ്റി, പ്രമോഷൻ, ഇൻക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ല.
Appendix XII C പ്രകാരമുള്ള അവധി ഉൾപ്പെടെ ആകെ 5 വർഷം വരെ ഈ അവധി അനുവദിക്കാം.
വകുപ്പ് മേധാവി ആണ് ലീവ് പാസാക്കേണ്ടത്
ഉയർന്ന പഠനത്തിനായുള്ള പ്രത്യേക അവധി (Appendix XII B
പഠന ആവശ്യങ്ങൾക്കായി ശമ്പളമില്ലാത്ത അവധി അനുവദിക്കുന്ന പ്രത്യേക വ്യവസ്ഥയാണ് ഇത്.
പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് ഈ അവധി എടുത്താൽ മുൻ സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടും.
തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രൊബേഷൻ പുതുതായി ആരംഭിക്കേണ്ടിവരും.
സർക്കാർ ആണ് ലീവ് പാസാക്കേണ്ടത്.
പങ്കാളിക്കൊപ്പം താമസിക്കാനുള്ള അവധി (Appendix XII C)
ഭർത്താവിനോടോ ഭാര്യയോടോ ഒപ്പം താമസിക്കുന്നതിനായി ശമ്പളമില്ലാത്ത അവധി അനുവദിക്കുന്നു.
പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് ഈ അവധി എടുത്താൽ തിരികെ വരുമ്പോൾ പുതിയ ഉദ്യോഗസ്ഥനെപ്പോലെ സർവീസിൽ പ്രവേശിക്കേണ്ടിവരും.
മുൻപ് ലഭിച്ച സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും പ്രൊബേഷൻ പുതുതായി ആരംഭിക്കേണ്ടിവരികയും ചെയ്യും.
Appendix XII A പ്രകാരമുള്ള അവധി ഉൾപ്പെടെ ആകെ 5 വർഷം വരെ ഈ അവധി അനുവദിക്കാം.
വകുപ്പ് മേധാവി ആണ് ലീവ് പാസാക്കേണ്ടത്
കാഷ്വൽ ലീവ് ഒഴികെയുള്ള ഏത് അവധിയും എടുത്താൽ അത്രയും ദിവസങ്ങൾ പ്രൊബേഷൻ നീളും

No comments:

Post a Comment