സമയബന്ധിത ഹയർ ഗ്രേഡ്

ഒരു നിശ്ചിത കാലയളവിനുള്ളിൽ യഥാർത്ഥ പ്രൊമോഷനുകൾ ലഭിക്കാത്ത ജീവനക്കാർക്ക് ഒരു നിശ്ചിതകാലം സർവ്വീസ് പൂർത്തി യാക്കുന്ന മുറക്ക് ഉയർന്ന ശമ്പള സ്കെയിൽ നല്‌കുന്നതിനെ സമയബന്ധിത ഹയർ ഗ്രേഡ് എന്നു പറയുന്നു.

'Entry post' -ൽ നിന്നും സർവ്വീസ് ദൈർഘ്യം കണക്കാക്കിയാണ് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്നത്.

Entry post' എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ജീവനക്കാരൻ നിലവിലെ കേഡറിൽ ആദ്യമായി സർവ്വീസിൽ പ്രവേശിച്ച തസ്‌തിക എന്നതാണ്. (ഹയർ ഗ്രേഡിന് അർഹമായ തസ്തികയുടെ ആദ്യത്തെ നിയമന തസ്‌തിക)

'Entry post' എന്ന നിലയിൽ ഇൻക്രിമെൻ്റിന് കണക്കാക്കിയിട്ടുള്ള എല്ലാ സർവ്വീസും ഒരു തസ്‌തികയിൽ ഗ്രേഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ സർവ്വീസ് ആയി കണക്കാക്കുന്നതാണ്.

ശമ്പളത്തോടുകൂടിയ ലീവ് കാലയളവും മെഡിക്കൽ സർട്ടിഫിക്കറ്റോടുകൂടിയ ശമ്പളമില്ലാത്ത ലീവ് കാലയളവും ഹയർ ഗ്രേഡ് പ്രൊമോഷൻ നല്‌കുന്നതിന് പരിഗണിക്കാം.

പ്രസവാവധിക്ക് തുടർച്ചയായി എടുക്കുന്ന 60 ദിവസത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം അല്ലാതുള്ള ശമ്പളമില്ലാത്ത അവധി ഇൻക്രിമെന്റ് /ഹയർഗ്രേഡ് പ്രൊമോഷൻ/പെൻഷനുള്ള യോഗ്യതാ സർവ്വീസ് എന്നീ സർവ്വീസ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കാം.

Appendix XIIA, XIIB, XIIC പ്രകാരം എടുക്കുന്ന ശമ്പളരഹിത അവധി ഹയർ ഗ്രേഡ് പ്രൊമോഷൻ നല്‌കുന്നതിനുള്ള യോഗ്യതാ സർവ്വീസ് ആയി പരിഗണിക്കുന്നതല്ല.

ഡയസ്നോൺ കാലയളവും, ശമ്പളത്തോടുകൂടിയ ലീവ് ആയി പരിഗണിച്ച സസ്പെൻഷൻ കാലയളവും സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നതിന് യോഗ്യതാ സർവീസ് ആയി കണക്കാക്കാം.

ഒരുജീവനക്കാരൻ പ്രൊമോഷൻ താല്ക്കാലികമായി വേണ്ടാ എന്നു വക്കുകയാണ് എങ്കിൽ (temporary relinquishment) ആ കാലയളവ് ഹയർ ഗ്രേഡ് പ്രൊമോഷൻ നല്കുന്നതിന് പരിഗണിക്കുന്നതല്ല.

ഒരു ഉദ്യോഗസ്ഥൻ അതേ തസ്‌തികയിൽ ജില്ലാതല സ്ഥലമാറ്റം വാങ്ങുകയോ മറ്റൊരു വകുപ്പിലേക്ക് inter departmental transfer) മാറുകയോ ചെയ്താൽ പഴയ ജില്ലയിലെ / വകുപ്പിലെ സർവ്വീസ്‌കൂടി കണക്കാക്കി ഹയർ ഗ്രേഡ് അനുവദിക്കാവുന്നതാണ്.

പുതുക്കിയ സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുസരിച്ച് Rule 28A പ്രകാരം ശമ്പളം ക്രമീകരിക്കാവുന്നതാണ്. അതായത് ഹയർ ഗ്രേഡ് ലഭിച്ച തീയതിയിലെ അടിസ്ഥാന ശമ്പള ത്തോടൊപ്പം ഒരു ഇൻക്രിമെൻ്റ് നോഷണൽ ആയി ചേർക്കാവുന്ന താണ്. ഈ നോഷണൽ ശമ്പളത്തെ ഹയര്
ഗ്രേഡ് സ്കെയിലിന്റെ അടുത്ത സ്റ്റേജിൽ ക്രമീകരിക്കേണ്ടതാണ്. ഇതിലൂടെ രണ്ട് ഇൻക്രിമെൻ്റിൻ്റെ ആനുകൂല്യം ലഭിക്കുന്നു. തുടർന്ന് ലോവർ തസ്‌തികയിലെ അടുത്ത ഇൻക്രിമെൻ്റ് തീയതിയിൽ അടുത്ത ഇൻക്രിമെന്റ്റ് അനുവദിക്കാവുന്നതാണ്. എന്നാൽ ഹയർ ഗ്രേഡ് അനുവദിക്കുന്നതിലൂടെ ഒരു ജീവനക്കാരന് രണ്ട് ഇൻക്രിമെൻറിൽ കൂടുതൽ ആനുകൂല്യം ലഭിക്കുകയാണ് എങ്കിൽ, ഹയർ ഗ്രേഡ് ലഭിച്ച തീയതി മുതൽ കണക്കാക്കി ഒരു വർഷം തികയുന്ന മാസത്തിൻ്റെ ആദ്യത്തെ ദിവസം മാത്രം അടുത്ത ഇന്
ക്രിമെന്റ് അനുവദിക്കാവുന്നതാണ്

പ്രൊമോഷൻ ലഭിക്കുന്നതിന് യോഗ്യത നേടിയിട്ടുള്ള ഒരു ഉദ്യോഗസ്ഥന് സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുമ്പോൾ പ്രമോഷൻ ശമ്പളസ്കെയിലിലേക്ക് ഹയർഗേഡ് അനുവദിക്കാം.

ഒരു ആ ഡിപ്പാർട്ടുമെൻ്റിൽ നിശ്ചിത ഹയർ ഗ്രേഡ് ലഭിക്കേണ്ട പ്രൊമോഷൻ തസ്തിക അനുവദിച്ചിട്ടില്ല എങ്കിലും പ്രൊമോഷൻ സ്കെയിൽ ഏതാണോ അതിലേക്ക് ഹയർ ഗ്രേഡ് അനുവദിക്കാവുന്നതാണ്.

നിശ്ചിത പ്രൊമോഷനുകൾക്ക് യോഗ്യത നേടാത്ത ഉദ്യോഗ സ്ഥർക്കും (unqualified hands) കാലാകാലങ്ങളിൽ ഹയർഗ്രേഡ് പ്രൊമോഷൻ ലഭിക്കുന്നതാണ്.

പ്രൊമോഷനുള്ള നിശ്ചിയ യോഗ്യത ഇല്ലാത്ത ജീവനക്കാർക്ക് ശമ്പള കമ്മീഷൻ ഉത്തരവുകളിലെ ശമ്പള സ്കെയിലിന്റെ പട്ടിക പ്രകാരം തൊട്ടടുത്ത ശമ്പള സ്കെയിലിൽ ആയിരിക്കും ഹയർ ഗ്രേഡ് ശമ്പള സ്കെയിൽ അനുവദിക്കുന്നത്.

പ്രൊമോഷനുള്ള യോഗ്യത ഇല്ലാത്ത ജീവനക്കാരൻ തൊട്ടടുത്ത ശമ്പളസ്കെയിലിൽ ഗ്രേഡ് വാങ്ങിവരവേ, ടെസ്റ്റ് യോഗ്യത നേടുകയോ 50 വയസ്സ് തികയുകയോ ചെയ്‌താൽ ടി തീയതി മുതൽ യഥാർത്ഥ പ്രൊമോഷൻ സ്കെയിലിലേക്ക് ശമ്പളം ഉയർത്തി KSR Rule 30 Part 1 പ്രകാരം ശമ്പളം ക്രമീകരിക്കാം. (അതായത് ഇതിന്റെ പേരിൽ പുതിയ fixation ഇല്ല)

ഒരു ജീവനക്കാരന് പ്രൊബേഷൻ ഡിക്ലയർ ചെയ്താലും ചെയ്തില്ലെങ്കിലും ഹയർ ഗ്രേഡിന് അർഹത ഉണ്ട്.

യു ഡി ടൈപ്പിസ്റ്റ് / കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് എന്നീ വിഭാഗങ്ങളിൽ ഉള്ളവർ യു ഡി ക്ലാർക്ക് തസ്തികയിലേക്ക് (സീനിയർ ക്ലാർക്ക്) മാറിയാൽ, സമയബന്ധിത ഹയർഗ്രേഡ് പ്രൊമോഷൻ നല്കുന്നതിന് ടി സർവ്വീസ് കണക്കാക്കാം.

ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുന്നതിനുമുമ്പ് യഥാർത്ഥ പ്രൊമോഷൻ ലഭിക്കുമ്പോൾ അത് നിരസിക്കില്ല എന്നുള്ള സത്യവാങ്മൂലം ജീവനക്കാരനിൽനിന്നും വാങ്ങിയിരിക്കേണ്ടതാണ്.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ തസ്‌തികയിലേക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റം relinquish ചെയ്‌താലും ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിന്നുള്ള ഹയർഗ്രേഡ് പ്രൊമോഷൻ ആനുകൂല്യം അനുവദിക്കാവുന്നതാണ്. കാരണം ലാസ്റ്റ് ഗ്രേഡ് തസ്‌തികയുടെ പ്രൊമോഷൻ തസ്‌തികയിൽ വരുന്ന തസ്‌തികയല്ല അറ്റൻഡർ തസ്‌തിക.

ഒരു സർക്കാർ ഉദ്യോഗസ്ഥന് സമയബന്ധിത ഹയർഗ്രേഡ് തന്നെയാണ് എങ്കിൽ, തുടർന്ന് പ്രൊമോഷൻ ലഭിക്കുമ്പോൾ അനുവദിക്കുന്നത്, പ്രൊമോഷൻ ലഭിക്കേണ്ട ശമ്പള സ്കെയിലിൽ അതിന്റെ പേരിൽ വീണ്ടും ശമ്പള ഫിക്സേഷൻ ലഭിക്കുന്നതല്ല.

ഒരു ഉദ്യോഗസ്ഥൻ ഒരു ഡിപ്പാർട്ടുമെൻ്റിൽ തുടരവേ അതേ തസ്‌തികയിൽ പി എസ് സി മുഖേന നേരിട്ടുള്ള നിയമനംമൂലം മറ്റൊരു ഡിപ്പാർട്ടുമെൻ്റിൽ പ്രവേശിച്ചാൽ ആദ്യ ഡിപ്പാർട്ടുമെൻ്റിൽ അതേ തസ്‌തികയിലെ സർവ്വീസ് കുടി കണക്കിലെടുത്ത് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കാം.

ഒന്നാമത്തെ വിഭാഗം (₹23,000 - 50,200 മുതൽ ₹27,900 - 63,700 വരെ):
ഈ ശമ്പള സ്കെയിലുകളിൽ ജോലിയിൽ പ്രവേശിച്ച (Entry post) ജീവനക്കാർക്ക് അവരുടെ സേവന കാലാവധി 8, 15, 22, 27 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ആകെ നാല് (4) ഹയർ ഗ്രേഡുകൾ ലഭിക്കുന്നതാണ്.

രണ്ടാമത്തെ വിഭാഗം (₹31,100 - 66,800 മുതൽ ₹39,300 - 83,000 വരെ):
ഈ ശമ്പള സ്കെയിലുകളിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് 8, 15, 22 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ആകെ മൂന്ന് (3) ഹയർ ഗ്രേഡുകൾ ലഭിക്കും.

മൂന്നാമത്തെ വിഭാഗം (₹41,300 - 87,000 മുതൽ ₹56,500 - 118,100 വരെ):
ഈ ശമ്പള സ്കെയിലുകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് 8, 15 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ആകെ രണ്ട് (2) ഹയർ ഗ്രേഡുകൾ നൽകുന്നതാണ്.

നാലാമത്തെ വിഭാഗം (₹59,300 - 120,900 മുതൽ ₹85,000 - 143,600 വരെ):
ഈ ഉയർന്ന ശമ്പള സ്കെയിലുകളിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് 8 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ബന്ധപ്പെട്ട ശമ്പള സ്കെയിലിൽ ഒരു ഹയർ ഗ്രേഡ് പ്രൊമോഷൻ ലഭിക്കുന്നതാണ്.

85000 143600 ശമ്പള സ്കെയിലിന് മുകളിലുള്ള ശമ്പള സ്കെയിലുകളിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവർക്ക് സമയ ബന്ധിത ഹയർ ഗ്രേഡിന് അർഹത ഇല്ല.

23700-52600, 24400-55200 എന്നീ ശമ്പള സ്കെയിലുകളിൽ ജോലി യിൽ പ്രവേശിക്കുന്നവർക്ക്, അവരുടെ 23000-50200 എന്നീ ശമ്പള സ്കെയിലിലെ സർവ്വീസ് മൂന്നും നാലും സമയബന്ധിത ഹയർ ഗ്രേഡിന് കണക്കാക്കാവുന്നതാണ്. എന്നാൽ മൂന്നാം സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിച്ച ശേഷം 5 വർഷം കഴിഞ്ഞു മാത്രമേ നാലാം സമയബന്ധിത ഹയർ ഗ്രേഡിന് അർഹത ഉള്ളൂ.

സിവിൽ പോലീസ് ഓഫീസർ/കോൺസ്റ്റബിൾ/ഡ്രൈവർ എന്നിവർക്കുള്ള വ്യവസ്ഥകൾ

ഈ തസ്തികയിലുള്ളവർക്ക് അവരുടെ സേവനകാലയളവിൽ മൊത്തം നാല് ടൈം ബൗണ്ട് ഹയർ ഗ്രേഡുകൾ (TBHG) ലഭിക്കും.

പ്രൊമോഷന് ആവശ്യമായ യോഗ്യതകൾ ഉള്ളവർക്ക് 8, 15, 22, 27 എന്നീ വർഷങ്ങളിലെ സേവനം പൂർത്തിയാക്കുമ്പോൾ യഥാക്രമം 1, 2, 3, 4 ഹയർ ഗ്രേഡുകൾ അനുവദിക്കും.

സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് അനുവദിക്കുന്ന ടൈം ബൗണ്ട് ഹയർ ഗ്രേഡ് (Time Bound Higher Grade - TBHG) സംബന്ധിച്ച നിബന്ധനകൾ

LP/UP സ്കൂൾ അധ്യാപകർ (LPSA/UPSA) ഈ അധ്യാപകർക്ക് 8, 15, 22 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ യഥാക്രമം ഗ്രേഡ് I, സീനിയർ ഗ്രേഡ്, സെലക്ഷൻ ഗ്രേഡ് എന്നിവ ലഭിക്കും.

ഹെഡ്മാസ്റ്റർ (HM) പ്രൊമോഷനും നോഷണൽ ഫിക്സേഷനും: ഒരു അധ്യാപകന് 15 അല്ലെങ്കിൽ 22 വർഷത്തെ ഗ്രേഡ് ലഭിക്കുന്നതിന് മുൻപായി ഹെഡ്മാസ്റ്റർ ആയി പ്രൊമോഷൻ ലഭിച്ചുവെന്ന് കരുതുക. അവർ 15/22 വർഷം പൂർത്തിയാക്കുന്ന തീയതിയിൽ, അവർ ഒരു HM ആയില്ലായിരുന്നുവെങ്കിൽ (അതായത് അധ്യാപകനായി തന്നെ തുടർന്നാൽ) ലഭിക്കുമായിരുന്ന ശമ്പളം കണക്കാക്കും (ഇതിനെ നോഷണൽ പേ എന്ന് വിളിക്കുന്നു). ഈ നോഷണൽ ശമ്പളത്തെ അടിസ്ഥാനമാക്കി, KSR Rule 28A Part 1 പ്രകാരം അവരുടെ HM ശമ്പളം വീണ്ടും നിശ്ചയിക്കും (Notional Fixation).

LP/UP ഹെഡ്മാസ്റ്റർമാരുടെ ഗ്രേഡ്: HM ആയി 8 വർഷം സർവീസ് പൂർത്തിയാക്കുമ്പോഴോ, അല്ലെങ്കിൽ അധ്യാപകനായുള്ള സർവീസും HM ആയുള്ള സർവീസും ചേർത്ത് ആകെ 28 വർഷം പൂർത്തിയാക്കുമ്പോഴോ HM ഹയർ ഗ്രേഡ് ലഭിക്കും. (HM ആയി 20 വർഷം പൂർത്തിയാക്കുമ്പോൾ മറ്റൊരു ഗ്രേഡ് കൂടി ലഭിക്കും).

പ്രത്യേക ശ്രദ്ധയ്ക്ക്:28 വർഷത്തെ സർവീസ് ഇതിനോടകം പൂർത്തിയാക്കിയ ഒരു അധ്യാപകനാണ് HM ആയി പ്രൊമോഷൻ ലഭിക്കുന്നതെങ്കിൽ, അദ്ദേഹം HM ആയി ചാർജ് എടുക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ HM ഹയർ ഗ്രേഡിന് അർഹനാകും.

ഹൈസ്കൂൾ വിഭാഗം (HSA)

ഹൈസ്കൂൾ അധ്യാപകർക്ക് 7, 15, 22 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ യഥാക്രമം ഹയർ ഗ്രേഡ് (₹45600-95600), സീനിയർ ഗ്രേഡ് (₹50200-105300), സെലക്ഷൻ ഗ്രേഡ് (₹51400-110300) എന്നിവ ലഭിക്കും.

നോഷണൽ ഫിക്സേഷൻ: LP/UP അധ്യാപകരുടേതിന് സമാനമായി, 15/22 വർഷത്തെ ഗ്രേഡ് ലഭിക്കുന്നതിന് മുൻപ് HM ആയി പ്രൊമോഷൻ ലഭിച്ചാൽ, നോഷണൽ ഫിക്സേഷൻ വഴി ശമ്പളം പുനർനിർണ്ണയിക്കാൻ അർഹതയുണ്ട്.

സെക്കണ്ടറി സ്കൂൾ HM / AEO:HM അല്ലെങ്കിൽ AEO ആയി 7 വർഷത്തെ സർവീസ്, അല്ലെങ്കിൽ മൊത്തം സർവീസ് (HSA + HM/AEO) 27 വർഷം പൂർത്തിയാക്കുമ്പോൾ ഇവർക്ക് ഹയർ ഗ്രേഡ് ലഭിക്കും. 27 വർഷം സർവീസ് പൂർത്തിയാക്കിയ ഒരാളാണ് HM/AEO ആകുന്നതെങ്കിൽ ചാർജ് എടുത്ത് പിറ്റേ ദിവസം തന്നെ ഗ്രേഡ് ലഭിക്കും.

എയ്ഡഡ് സ്കൂളിൽ നിന്നും സർക്കാർ സ്കൂളിലേക്കുള്ള മാറ്റം

എയ്ഡഡ് സ്കൂളിൽ നിന്നും രാജി വെച്ച് സർക്കാർ സ്കൂളിൽ ചേരുന്ന അധ്യാപകർക്ക് ഹയർ ഗ്രേഡ് അനുവദിക്കുന്നതിനായി അവരുടെ എയ്ഡഡ് സ്കൂളിലെ സർവീസ് പരിഗണിക്കും.

വ്യവസ്ഥകൾ:എയ്ഡഡ് സ്കൂളിലെ സർവീസ് തുടർച്ചയായതും ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ചതുമായിരിക്കണം. കൂടാതെ, രാജി വെച്ച തീയതിക്കും പുതിയ ജോലിയിൽ ചേർന്ന തീയതിക്കും ഇടയിലുള്ള ഗ്യാപ്പ് (Break of service) ഒരു മാസത്തിൽ കൂടാൻ പാടില്ല.

ഹയർ സെക്കണ്ടറി / വൊക്കേഷണൽ വിഭാഗം (HSST/VHSS/NVHSS)

ഈ അധ്യാപകർക്ക് 8 വർഷം, 15 വർഷം എന്നിവ പൂർത്തിയാക്കുമ്പോൾ യഥാക്രമം ഹയർ ഗ്രേഡ് (₹56500-118100), സെലക്ഷൻ ഗ്രേഡ് (₹59300-120900) എന്നീ രണ്ട് ഗ്രേഡുകൾ ലഭിക്കും.

8 അല്ലെങ്കിൽ 15 വർഷത്തെ ഗ്രേഡ് ലഭിക്കുന്നതിന് മുൻപ് പ്രിൻസിപ്പാൾ ആയി പ്രൊമോഷൻ ലഭിച്ചാൽ, മറ്റ് വിഭാഗങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ നോഷണൽ ഫിക്സേഷൻ വഴി KSR Rule 28A Part 1 പ്രകാരം പ്രിൻസിപ്പാൾ സ്കെയിലിൽ ശമ്പളം പുനർനിർണ്ണയിക്കും.

HSST ജൂനിയർ / NVHSS ജൂനിയർ അധ്യാപകർക്കും 8, 15 വർഷം പൂർത്തിയാക്കുമ്പോൾ യഥാക്രമം ഹയർ ഗ്രേഡ് (₹55200-115300), സെലക്ഷൻ ഗ്രേഡ് (₹56500-118100) എന്നിവ ലഭിക്കും.
No comments:
Post a Comment