പിതൃത്വ അവധി (Peternity leave) KSR Part 1 Rule 102 B

പിതൃത്വ അവധി 26.2.2011 തീയതി പ്രാബല്യത്തിൽ നടപ്പിലാക്കി.

ഈ ലീവ് പരമാവധി 10 ദിവസത്തേക്കാണ് അനുവദിക്കുന്നത്. ഇത് ഒഴിവുദിവസങ്ങൾ ഉൾപ്പെടുത്തിയാണ് ലഭിക്കുന്നത്.

എന്നാൽ ടി ലീവിന് മുമ്പിലും പിന്നിലും വരുന്ന അവധികൾ Prefix and suffix ആയി കണക്കാക്കാവുന്നതാണ്.

ഒരു ജീവനക്കാരൻ്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ജീവനക്കാരന്റെ ലീവ് അനുവദിക്കുവാൻ അധികാരപ്പെട്ട അധികാരിക്ക് ഈ ലീവ് അനുവദിക്കാവുന്നതാണ്.

രണ്ട് പ്രസവത്തിന് മാത്രമേ ഈ ലീവ് അനുവദിക്കുവാൻ പാടുള്ളൂ.

ഈ ലീവ് അനുവദിക്കുവാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ പ്രസവം എന്നുനടക്കും എന്ന് പ്രതീക്ഷിക്കുന്ന തീയതിയോ, പ്രസവം നടന്ന തീയതിയോ, രേഖപ്പെടുത്തിയിരിക്കണം.

Go(P)No. 2/2014/P&ARD dt 8.1.2014 പ്രകാരം പിതൃത്വ അവധി പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിക്കാൽ ഉത്തരവായിട്ടുണ്ട്.

ജീവനക്കാരൻറെ ഭാര്യയുടെ പ്രസവത്തീയതിക്ക് 10 ദിവസം മുമ്പോ പ്രസവതീയതി മുതൽ 90 ദിവസത്തിനുള്ളിലോ ഈ ലീവ് എടുക്കാവുന്നതാണ്.

പിതൃത്വ അവധി കാലയളവ് ആർജിത അവധി കണക്ക് കൂട്ടലിൽ നിന്ന് ഒഴിവാക്കുന്നതാണ്.

കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയോ റേഡിയേഷനോ ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് 180 ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ്

മറ്റ് അവധികൾക്കൊപ്പം ചേർത്തെടുക്കാം: ഈ അവധി (സ്പെഷ്യൽ കാഷ്വൽ ലീവ്), കേരള സർവീസ് റൂൾസ് (KSR) പാർട്ട് I, ചട്ടം 77 (i)-ൽ പറയുന്ന സാധാരണ അവധിയോടൊപ്പമോ (Ordinary leave) അല്ലെങ്കിൽ സാധാരണ കാഷ്വൽ അവധിയോടൊപ്പമോ (Ordinary casual leave) ഒന്നിച്ചു ചേർത്ത് എടുക്കാവുന്നതാണ്.

പൊതു അവധികൾ ഒഴിവാക്കും: ഈ അവധിയെടുക്കുന്ന കാലയളവിനിടയിൽ വരുന്ന പൊതു അവധി ദിവസങ്ങളെ ഈ ലീവിൽ ഉൾപ്പെടുത്തില്ല (അതായത്, അവ ലീവായി കണക്കാക്കില്ല).

ഒന്നിലധികം തവണകൾ: ഒരു ജീവനക്കാരന് ആവശ്യമെങ്കിൽ, ഒരു കലണ്ടർ വർഷത്തിൽ തന്നെ ഒന്നിലധികം തവണകളായി ഈ അവധി പ്രയോജനപ്പെടുത്താവുന്നതാണ്.

അവധി അനുവദിക്കുവാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്

Part 1 of the Kerala Service Rules, in Appendix VII, "SECTION II-SPECIAL CASUAL LEAVE" Rule 19 A പ്രകാരമാണ് ലീവ് അനുവദിക്കുന്നത്

സർക്കാർ ഉത്തരവുകൾ
GO(P) 447/2023/Fin Dated: 09/09/2013
GO(P) 74/2023/Fin Dated: 15/07/2023
No comments:
Post a Comment