Subscribe Us

Breaking News
Loading latest posts...

Monday, June 1, 2026

കേരള സർക്കാർ ജീവനക്കാരുടെ യാത്ര ബത്ത പരിധി (Ceiling )

 കേരള സർക്കാർ ജീവനക്കാരുടെ യാത്ര ബത്ത പരിധി (Ceiling )



(G.O.(P)No.137/2016/Fin)
✅പത്താം ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ ഡി.എ (DA), ഇൻസിഡന്റൽ നിരക്കുകൾ, മൈലേജ് അലവൻസ് തുടങ്ങിയവ പുതുക്കിയിരുന്നു. എന്നാൽ പ്രതിമാസ/ത്രൈമാസ ടി.എ പരിധി അതിൽ പുതുക്കിയിരുന്നില്ല. ആയത് പരിഗണിച്ചാണ് ഔദ്യോഗിക യാത്രകൾക്കുള്ള ടി.എ പരിധി പുതുക്കിക്കൊണ്ട് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. (പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയപ്പോൾ ഈ ഉത്തരവ് പരിഷ്കരിച്ചില്ല ഇപ്പോഴും 2016 ലെ ഉത്തരവ് പ്രകാരമാണ് സീലിങ് )
✅ഉദ്യോഗസ്ഥരുടെ ഗ്രേഡും അടിസ്ഥാന ശമ്പളവും
പുതുക്കിയ ടി.എ പരിധി നിർണ്ണയിക്കുന്നതിനായി ഉദ്യോഗസ്ഥരെ അവരുടെ യഥാർത്ഥ ശമ്പളത്തിന്റെ (Actual Pay) അടിസ്ഥാനത്തിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു:
❇️ഗ്രേഡ് I ഉദ്യോഗസ്ഥർ:70000 രൂപയോ അതിനു മുകളിലോ ശമ്പളമുള്ളവർ.
❇️ഗ്രേഡ് II(a) ഉദ്യോഗസ്ഥർ:59300 - 70000 ൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർ.
❇️ഗ്രേഡ് II(b) ഉദ്യോഗസ്ഥർ: 39300- 59300 ൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർ.
❇️ഗ്രേഡ് lll ഉദ്യോഗസ്ഥർ : 25100- 39300 ൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർ
❇️ ഗ്രേഡ് lV ഉദ്യോഗസ്ഥർ : 25100 ൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർ
❇️ഗ്രേഡ് III, ഗ്രേഡ് IV ഉദ്യോഗസ്ഥരുടെ ടി.എ ക്ലെയിം, അവരുടെ അധികാരപരിധി അനുസരിച്ച് ഗ്രേഡ് II(b) ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടാൻ പാടില്ല.
✅ഈ ഗ്രേഡുകളും അവരുടെ അധികാരപരിധിയും (സംസ്ഥാന തലം, റീജിയണൽ, ജില്ല, സബ്-ജില്ല എന്നിങ്ങനെ) അടിസ്ഥാനമാക്കിയാണ് പ്രതിമാസ, ത്രൈമാസ ടി.എ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്
➡️പ്രധാന വ്യവസ്ഥകളും നിബന്ധനകളും
✅സബ് റവന്യൂ ജില്ലാ പരിധിയുള്ള ഉദ്യോഗസ്ഥർ സ്വന്തം അധികാരപരിധിക്ക് പുറത്തും എന്നാൽ ജില്ലയ്ക്കകത്തും നടത്തുന്ന യാത്രകൾക്ക് പ്രത്യേക പരിധി ബാധകമാണ്. ഇവർക്ക് ഒരു റവന്യൂ ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഗ്രേഡിന് തുല്യമായ ടി.എ പരിധിയായിരിക്കും ലഭിക്കുക.
✅സംസ്ഥാനത്തിനകത്ത് സ്വന്തം അധികാരപരിധിക്ക് പുറത്ത് യാത്ര ചെയ്യുന്ന റീജിയണൽ, ജില്ലാ, സബ് ജില്ലാ ഉദ്യോഗസ്ഥർക്ക് സംസ്ഥാന തല ഉദ്യോഗസ്ഥരുടെ ടി.എ പരിധിയായിരിക്കും ബാധകമാവുക.
✅യോഗ്യരായ അധികാരികളുടെ (Competent Authority) മുൻകൂർ അനുമതിയോടെ സംസ്ഥാനത്തിന് പുറത്ത് നടത്തുന്ന യാത്രകളെ ടി.എ പരിധിയിൽ (TA Ceiling) നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
✅പ്രതിമാസ പരിധി പരമാവധി 20% വരെ വർദ്ധിപ്പിക്കാൻ അനുമതിയുണ്ട്. എന്നാൽ ഈ വർദ്ധനവ് ആ പാദത്തിലെ (quarter) മൊത്തം പരിധിക്കുള്ളിൽ ക്രമീകരിക്കേണ്ടതാണ്.
✅ത്രൈമാസ (Quarterly) പരിധി യാതൊരു കാരണവശാലും മറികടക്കാൻ പാടില്ല.
✅സർക്കാർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അധികാരപരിധിക്കുള്ളിലെ മൊത്തം ക്ലെയിമുകൾ (ടി.എ, ഡി.എ ഉൾപ്പെടെ) അവർക്ക് അനുവദിച്ചിട്ടുള്ള പ്രതിമാസ/ത്രൈമാസ ടി.എ പരിധിയുടെ 50 ശതമാനത്തിൽ കൂടാൻ പാടില്ല.
✅ ഡിപ്പാർട്ട്മെന്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഈ 50 ശതമാനം വെട്ടിച്ചുരുക്കൽ നിബന്ധന ബാധകമല്ല.
✅ടി.എ പരിധി ലംഘിച്ചിട്ടില്ലെന്ന് ബിൽ പാസാക്കുന്ന ഉദ്യോഗസ്ഥർ (Drawing and Disbursing Officers) ടി.എ ബില്ലിൽ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

No comments:

Post a Comment