MEDISEP: ഇനി Non-Empanelled ആശുപത്രികളിലെ അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സ ക്ലെയിം ഓൺലൈനായി സമർപ്പിക്കാം!
കേരള സർക്കാർ ധനവകുപ്പ് 19-06-2026 ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 26/2026/ധന. പ്രകാരം ആണ് ഈ നിർദേശങ്ങൾ
മുൻപ് MEDISEP-ൽ ഉൾപ്പെട്ട (Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാൽ മാത്രമാണ് ക്യാഷ്‌ലെസ് ക്ലെയിം ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ചില അടിയന്തര സാഹചര്യങ്ങളിൽ MEDISEP പട്ടികയിൽ ഇല്ലാത്ത (Non-Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാലും റീഇംബഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കാൻ സാധിക്കും.
ഏത് സാഹചര്യങ്ങളിലാണ് ക്ലെയിം ലഭിക്കുക?
01-02-2026 മുതൽ താഴെ പറയുന്ന 13 അടിയന്തര സാഹചര്യങ്ങളിൽ Non-Empanelled ആശുപത്രികളിൽ ചികിത്സ നേടിയാലും MEDISEP ക്ലെയിം സമർപ്പിക്കാം.

ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents).

ഹൃദയാഘാതം (Cardiac Arrest).

പക്ഷാഘാതം (Stroke).

വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ, വാഹനത്തിൽ നിന്നോ വീഴുകയോ ചെയ്തതിനെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.

ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt Trauma) കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.

ആശുപത്രി വാസം ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ ആക്രമണം അഥവാ പരിക്കുകൾ.

അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning).

അബദ്ധത്തിൽ തൂങ്ങുക (Accidental Hanging).

വൈദ്യുതാഘാതം ഏൽക്കുക (Electrocution).

സൂര്യാഘാതം (Heatstroke).

ആശുപത്രി വാസം ആവശ്യമായി വരുന്ന പൊള്ളലുകൾ.

അബദ്ധത്തിൽ വിഷബാധയേൽക്കുക (Acute Poisoning – Accidental).

പാമ്പുകടിയേൽക്കുക (ASV ആവശ്യമായി വരുന്നത്) അല്ലെങ്കിൽ ആശുപത്രി വാസം ആവശ്യമായി വരുന്ന മറ്റ് അജ്ഞാത ജീവികളുടെ കടി.
ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധി
Non-Empanelled ആശുപത്രിയിൽ ചികിത്സ നേടിയാൽ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം MEDISEP പോർട്ടലിൽ ക്ലെയിം സമർപ്പിക്കണം.
ക്ലെയിം എങ്ങനെ സമർപ്പിക്കാം?

1. മെഡിസെപ് (MEDISEP) പോർട്ടൽ തുറന്ന് ‘MEDCARD’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. ‘BENEFICIARY’ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ MEDISEP ID യൂസർനെയിമായും PEN/PPO നമ്പർ പാസ്‌വേഡായും നൽകി ലോഗിൻ ചെയ്യുക.

3. തുടർന്ന് മുന്നോട്ട് പോകുന്നതിനായി ‘Continue’ ബട്ടൺ ക്ലിക്ക് ചെയ്യുക.

4. പേജിന്റെ താഴെയായി കാണുന്ന ‘Reimbursements’ തിരഞ്ഞെടുക്കുക.

5. തുടർന്ന് ‘Claim Submission’ എന്നതിൽ ക്ലിക്ക് ചെയ്യുക.

6. അതിൽ ‘Submit New Claim’ തിരഞ്ഞെടുക്കുക.

7. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഡിസ്ചാർജ് സമ്മറി (Discharge Summary) അപ്‌ലോഡ് ചെയ്ത ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ

അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ക്ലെയിം നമ്പർ ലഭിക്കുന്നതാണ്.

നിങ്ങളുടെ അപേക്ഷയ്ക്ക് റീഇംബേഴ്സ്മെന്റ് അർഹതയുണ്ടെങ്കിൽ, സമർപ്പിക്കേണ്ട മറ്റ് അസ്സൽ രേഖകളുടെ (Original Documents) വിവരങ്ങളും അവ അയക്കേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കുന്നതാണ്.

രേഖകൾ പരിശോധിച്ച് അംഗീകരിച്ചാൽ, ക്ലെയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്.

അർഹതയില്ലാത്ത അപേക്ഷകൾ നിരസിക്കുകയാണെങ്കിൽ, ആ വിവരവും ഇമെയിൽ വഴി ഗുണഭോക്താവിനെ അറിയിക്കും.

അപേക്ഷകന്റെ ലോഗിൻ വഴി ക്ലെയിമിന്റെ തൽസ്ഥിതി (Status) അറിയാൻ സാധിക്കും.

റീഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 1800-425-0237 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഈ വിവരം മറ്റ് MEDISEP അംഗങ്ങളിലേക്കും എത്താൻ Share ചെയ്യൂ.
No comments:
Post a Comment